കാന്തരിക്കൊരു അമ്പ്രല്ലാസ്കേട്ട് പാര്‍ട്ട് 2

ബിനുപ്രീയ (ഫാഷന്‍ ഡിസൈനര്‍)

ആദ്യഭാഗത്ത് തുണി കട്ട് ചെയ്യുന്ന വിധമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ആദ്യ ഭാഗത്ത് പറഞ്ഞതുപോല നിങ്ങള്‍ ഏല്ലാവരും തന്നെ ചെയ്ത് നോക്കി കാണുമല്ലോ. സെക്കന്‍റ് പാര്‍ട്ടില്‍ സ്കേര്‍ട്ട് എങ്ങനെ തയ്ക്കാം എന്നതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. രണ്ടും പാര്‍ട്ടും കണ്ടതിന് ശേഷം എല്ലാവരും സ്കേട്ട് തയ്ക്കാന്‍ പരിശീലിച്ചു നോക്കുമല്ലോ.

സ്‌കേട്ടിന്റെ ബാക്കിലെ പീസില്‍ നമ്മള്‍ പട്ടയ്ക്ക് സ്റ്റിച്ച് ചെയ്തുകൊടുക്കാന്‍ വേണ്ടി നാലര ഇഞ്ച് നീളവും ബാക്കിന്‍റെ വേയ്സ്റ്റിന്‍റെ ഹാഫും എടുക്കുക.

വേയ്‌സറ്റ് കറക്റ്റ് നമ്മള് ആ മെറ്റീരയലിലുള്ള വേയ്സ്റ്റ് മെഷര്‍ ചെയ്തതിനുശേഷം മാത്രമേ എടുക്കാന്‍ പാടുള്ളൂ.

ആ പട്ടയ്ക്കുള്ള അല്ലെങ്കില്‍ വേയ്സ്റ്റ് പാന്റിനുള്ള ആ പീസ് ചിത്രത്തില്‍ കാണുന്നതുപോലെ നമ്മുടെ സ്‌കേട്ടിന്റെ മെറ്റീരിയല്‍ ചിത്രത്തില്‍ കാണുന്നതുപോലെ സ്റ്റിച്ച് ചെയ്‌തെടുക്കുക.


അതിന്റെ സൈഡ് വശം പട്ടയുടെ ഈ സൈഡുവശം ഇതുപോലെ മടക്കി അയണ്‍ ഒന്ന് ചെയ്‌തെടുക്കുക.

ആ അയണ്‍ ചെയ്തത് കറക്റ്റ് ചിത്രത്തില്‍ കാണുന്നതുപോലെ മടക്കിവച്ച് അതിന്റെ മുകളില്‍ക്കൂടി സ്റ്റിച്ച് ചെയ്തു കൊടുക്കുക.

ഇതുപോലെ വൃത്തിയില്‍ സ്റ്റിച്ച് ചെയ്ത് അയണ്‍ ചെയ്യുക. ബാക്ക് വേയ്‌സ്റ്റ് മെഷര്‍മെന്റ് തുണിയില്‍നിന്ന് അളന്നെടുത്തിനുശേഷം അതില്‍ നിന്ന് എട്ട് ഇഞ്ച് കുറയ്ക്കുക.

ആ നീളമായിരിക്കണം ഇലാസ്റ്റിക്കിന്റേത്. ഇലാസ്റ്റിക് തുണിയിലൂടെ ഇതുപോലെ കോര്‍ത്തതിനുശേഷം രണ്ട് അറ്റത്തും ലോക്ക് ചെയ്തുകൊടുക്കുക.

ഫ്രണ്ട് സ്‌കേട്ടിന്റെ പീസും ഇതുപോലെ പട്ട അടിച്ചു കൊടുത്തതിനുശേഷം ചിത്രത്തില്‍ കാണുന്നതുപോലെ ഫ്രണ്ട് സ്‌കേട്ട് ആദ്യം വയ്ക്കുക, അതിനുശേഷം ബാക്കിലെ ഇലാസ്റ്റിക് വച്ച സ്‌കേട്ടിന്റെ പീസ് അതിനു മുകളില്‍ വയ്ക്കുക.


ഫ്രണ്ട് പീസില്‍ സ്റ്റിച്ച് ചെയ്ത പട്ടയുടെ പീസ് ചിത്രത്തില്‍ കാണുന്നതുപോലെ ബാക്ക് പീസിലേക്ക് വച്ച് ബാക്കിന്റെ പട്ടയിലേക്ക് വച്ച് ഓവര്‍ലാപ് ചെയ്ത് രണ്ടു സൈഡും ലോക്ക് ചെയ്ത് കൊടുക്കുക.

ഇതുപോലെ രണ്ട് സൈഡുകളും അറ്റാച്ച് ചെയ്ത് കൊടുക്കുക.

ഓവര്‍ ലാപ് ചെയ്തുകൊടുത്ത ആ വേയ്സ്റ്റിന്റെ പട്ടയുടെ ഭാഗം നല്ല വശത്തിലേക്ക് മറച്ചിട്ട് പട്ടയുടെ അരിക് സ്റ്റിച്ച് ചെയ്തുകൊടുക്കുക.

സ്‌കേട്ടിന്റെ അടിവശം ഇന്റര്‍ലോക്ക് ചെയ്തുകൊടുക്കുക.

സ്‌കേട്ട് റെഡി.

Leave a Reply

Your email address will not be published. Required fields are marked *