മനുഷ്യകമ്പ്യൂട്ടര്‍ ‘ശകുന്തള ദേവി’

മനുഷ്യകമ്പ്യൂട്ടര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഗണിതശാസ്ത്ര വിദഗ്ദ ശകുന്തളദേവിയുടെ ജന്മദിനമാണ് ഇന്ന്. സ്കൂളില്‍ പോയി തുടങ്ങും മുന്‍പെ അക്കങ്ങള്‍ കൂട്ടിയും ഹരിച്ചും അവര്‍ മറ്റുള്ളവരെ അമ്പരപ്പിച്ചു. എത്രബുദ്ധിമുട്ടേറിയ കണക്കുകള്‍ക്കും നിമിഷനേരംകൊണ്ട് അവര്‍ ഉത്തരം കണ്ടെത്തിയിരുന്നു.

ശകുന്തള ദേവി പഴയകാല ചിത്രം

തന്‍റെ മൂന്നാം വയസ്സിലെ ഗണിതശാസ്ത്രത്തിലെ മികവ് ആ അതുല്യപ്രതിഭ പ്രകടമാക്കി തുടങ്ങി.വിദ്യാലയത്തിലും അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു

ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ശകുന്തള ദേവിയും ഭര്‍ത്താവ് പരിതോഷ് ബാനര്‍‌ജിയും

ഗണിതശാസ്ത്ര വിദഗ്ദരും വാര്‍ത്ത മാധ്യമങ്ങളും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്

എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.സ്വവര്‍ഗ അനുരാഗിയായ ഭര്‍ത്താവിന് മനസ്സിലാക്കാനായി സ്വര്‍ഗ്ഗാനുരാഗത്തെ കുറിച്ച് അവര്‍ പുസ്തകങ്ങള്‍ എഴുതി.

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു. ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് സർക്കസ് കായികതാരമായിരുന്നു. ഭര്‍ത്താവ് പരിതോഷ് ബാനര്‍ജി

വിദ്യബാലന്‍ അഭ്രപാളിയില്‍ ശകുന്തളദേവിയായി

ശകുന്തള ദേവിയുടെ കഥ സിനിമയായപ്പോള്‍ ശകുന്തളാദേവിയുടെ ക്യാരക്റ്റര്‍ കൈകാര്യം ചെയ്തത് വിദ്യാബാലനാണ്.
ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് 84 – മത്തെ വയസ്സിൽ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു

1977 ലെ ദൂരദര്‍ശന്റെ ഒരു പരിപാടിയുടെ എപ്പിസോഡാണത്. ശകുന്തളാ ദേവി കണക്കിലെ കുരുക്കഴിക്കുന്നതാണ് വീഡിയോയില്‍. പ്രസാര്‍ഭാരതി ആര്‍ക്കൈവ്‌സില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് വിഡിയോ

കടപ്പാട്: വിക്കി പീഡിയ

Leave a Reply

Your email address will not be published. Required fields are marked *