മുസ്ലീം പ്രാദേശികോത്സവങ്ങളെ പരിചയപ്പെടാം

മുസ്ലീം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന ചില പ്രാദേശികോത്സവങ്ങളെയാണ് ഇന്നത്തെ പൈതൃകത്തില്‍ പരിചയപ്പെടുത്തുന്നത്.മല ബാർ പ്രദേശത്ത് ധാരാളം പേർ പങ്കെടുക്കുന്ന ഉത്സവങ്ങളാണ് ജാറം നേർച്ച കൾ, പല്ലൻചാത്തന്നൂരെ തെരുവത്തുപാളി, ഒറ്റപ്പാലംപള്ളി, വെളിയംകോട (പൊന്നാനി) പളളി, പട്ടാമ്പി എന്നിവിടങ്ങളിലെ ജാറം നേർച്ചകൾ പ്രാദേശി കോത്സവങ്ങൾ തന്നെയാണ്.

ജാറം ഉത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ഹൈന്ദവക്ഷേത്രാചാരങ്ങളോട് ചില സാദ്യശ്യങ്ങളുണ്ട് ഉത്സവ ത്തിന്റെ ഒരു പ്രത്യേകത നെറ്റിപ്പട്ടം കെട്ടിയ ആനയോടുകൂടിയുള്ള ഘോഷ യാത്രയാണ്. സംഗീതോപകരണങ്ങളുടെ പ്രദർശനം, വെടിക്കെട്ട് തുടങ്ങിയവയും ഉത്സവത്തിന്‍റെ ഭാഗങ്ങളാകുന്നു.

എപിൽ മാസത്തിൽ മലപ്പുറംപളളിയിൽ നടത്തുന്ന നേർച്ച. മലപ്പുറത്തെ ഒരു പ്രാദേശികാധികാരിയായിരുന്ന പാറനമ്പിയും മാപ്പിളമാരും തമ്മിലുണ്ടായ കലഹത്തിൽ മൃതിയടഞ്ഞവരുടെ സ്മരണയ്ക്കായി സംഘടിപ്പിച്ചിട്ടുള്ളതാണ്. സമീപസ്ഥലങ്ങളിൽ നിന്നു മുസ്ലിങ്ങൾ വാദ്യസംഗീതത്തിന്‍ താളത്തി നൊപ്പിച്ച് ഘോഷയാത്രയായി നേർച്ചയും കൊണ്ട് പള്ളിയിൽ വരുന്നു. കൊണ്ടോട്ടി, മമ്പുറം എന്നിവിടങ്ങളിലെ നേർച്ചകളും സംസ്ഥാനമൊട്ടാകെ യുള്ള മുസ്ലിങ്ങളെ ആകർഷിക്കുന്നു, മാലിക് ഇബ്-ൻ ദീനാറിന്റെ ആഗമനത്തെ അനുസ്മരിച്ച് കാസർകാട്ട് വർഷംതോറും കൊണ്ടാടുന്ന ഉത്സവ മാണ് മറ്റൊരു പ്രാദേശിക മുസ്ലിം ആഘോഷം.

തിരുവിതാംകൂർ-കൊച്ചി പ്രദേശത്തും പ്രാദേശിക മുസ്ലിം ഉത്സവാഘോഷങ്ങളുണ്ട്. കാഞ്ഞിരമറ്റം പള്ളിയിൽ മകരമാസത്തിൽ (ഡിസംബർ-ജനുവ രി) കൊടികുത്ത് ഉത്സവമുണ്ട്. ശബരിമലയിലെ മകരവിളക്കുദിവസംതന്നെയാണ് ഈ ആഘോഷവും, പളളിയിലെ പ്രധാന വഴിപാട് ചക്കരക്കഞ്ഞി യാണ്.

അനേകം പള്ളികളിൽ നടക്കുന്ന മറ്റൊരു ആഘാഷം ചന്ദനക്കുടം ഉത്സവമാണ്. ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, എരുമേലി, ഏനാത്ത്, തിരുവന ന്തപുരം എന്നിവിടങ്ങളിൽ ചന്ദനക്കുടം ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ബീമാപള്ളിയിലെ ചന്ദനക്കുടം (ഉറൂസ്) ഉത്സവം ആകർഷകമായ ഒന്നാണ്. വിവിധ ജാതിക്കാരായ ഭക്തന്മാർ ചന്ദനത്തിരി കൊളുത്തിക്കുത്തി, തുണികൊണ്ടു വാമൂടിക്കെട്ടിയ കുടവുമേന്തി പള്ളിയിൽ നിരനിരയായെത്തുന്നു. വാൾക്കളി, നൃത്തം, ഗാനം, നാടകം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും ഉത്സവസ്ഥലത്തുണ്ടാകും. നെറ്റിപ്പട്ടം കെട്ടിയ ആനയകമ്പടിയോടും പഞ്ചവാദ്യമേളത്തോടുംകൂടി രാത്രിയിൽ ഘോഷയാത്ര യുണ്ടായിരിക്കും. വെടിക്കെട്ടിനും പ്രാധാന്യം കല്‍പ്പിക്കുന്നു .

വിവരങ്ങള്‍ക്ക് കടപ്പാട്: ശ്രീധരമോനോന്‍ (കേരളസംസ്ക്കാരം)

Leave a Reply

Your email address will not be published. Required fields are marked *