വിജയ് സേതുപതി വീണ്ടും മലയാളത്തില്‍; പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളിയാം

തമിഴ് നടന്‍ വിജയ് സേതുപതി വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു.നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1)(എ)യില്‍ പ്രധാന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്.മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്.


നിത്യാമേനോനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോവിന്ദ് വസന്തയാണ് സംഗീതം. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്.

Leave a Reply

Your email address will not be published. Required fields are marked *