സുരൈപൊട്രു; അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

സുരൈപൊട്രുവില്‍ അപര്‍ണബാലമുരളിയുടെ അഭിനയം കണ്ട് അതിശയിച്ച് തെലുങ്ക്താരം വിജയ് ദേവരകൊണ്ട. ‘എങ്ങിനെയാണ് സുധ ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. സുധ കൊങ്കരയോട് ‘ഞാന്‍ താങ്കളോടൊപ്പം ഉടന്‍ തന്നെ സിനിമ ചെയ്യുമെന്നും’ വിജയ് പറഞ്ഞു.


ട്വീറ്റില്‍ വിജയ് ദേവരകൊണ്ട സൂര്യയുടെ മികച്ച പ്രകടനം കണ്ട് കരഞ്ഞു പോയെന്നാണ് പറയുന്നത്. സുഹൃത്തുക്കളോടൊപ്പമാണ് താന്‍ സിനിമ കണ്ടത്. കാണുന്ന മുഴുവന്‍ സമയവും ഞാന്‍ സിനിമയില്‍ തന്നെയായിരുന്നുവെന്നും വിജയ് പറഞ്ഞു.
ചിത്രത്തിലെ ഛായഗ്രഹണവും, സംഗീത സംവിധാനവുമെല്ലാം മികവുറ്റതാണെന്നും വിജയ് അഭിപ്രായപ്പെട്ടു. സിനിമയില്‍ പറഞ്ഞ കഥ എത്രത്തോളം ഫിക്ഷനാണെന്ന് എനിക്കറിയില്ല, അതിനാല്‍ ഞാന്‍ കാപ്റ്റന്‍ ഗോപിനാഥിന്റെ ‘സിംപ്ലി ഫ്‌ലൈ’ എന്ന പുസ്തകം വാങ്ങുമെന്നും വിജയ് ട്വീറ്റ് ചെയ്തു.

ആമസോണ്‍ പ്രൈമിലാണ് സുധ കൊങ്കരയുടെ ‘സുരറൈ പൊട്രു’ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളിക്കും സൂര്യക്കും പുറമെ ഉര്‍വ്വശിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *