സുശാന്ത്…സാധ്യമെങ്കില്‍ തിരിച്ചുവരൂ…

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത അറിഞ്ഞശേഷം ആരാധകരുടെ വാക്കുകള്‍ ആണിവ .സാധിക്കില്ലെന്ന് അറിയാമെങ്കിലും സുശാന്തിനെ സ്‌നേഹിക്കുന്നവരുടെ മനസ്സിലും ഇപ്പോള്‍ അതുമാത്രമായിരിക്കും.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് രജ്പുത് അഭിനയരംഗത്തേക്കെത്തിയത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്‌റ്റേക്ക്‌സ് ഇന്‍ മൈ ലൈഫ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായി 2013 ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുളള അവാര്‍ഡുകള്‍ നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് ഏറെ ബ്രേക്ക് നല്‍കിയത്. സിനിമയില്‍ ധോണിയുടെ വേഷമായിരുന്നു സുശാന്തിന്.

പികെ, ഡിറ്റക്ടീവ് ബ്യേംകേഷ് ബക്ഷി, കേദാര്‍നാഥ്,ചിച്ചോറെ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവ് ആണ് സുശാന്തിന്‍റെ അവസാനത്തെ ചിത്രം.

സൂര്യ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *