‘അമ്മച്ചിക്കട’ സ്പെഷ്യൽ പൊരിച്ചമീൻ

ഭക്ഷണം ഇഷ്ടമല്ലാത്തവരില്ല. രുചിയുടെ മേള പെരുമയുമായി തീൻമേശയിലേക്കും അവിടെ നിന്ന് വയറിലേക്കുമായുള്ള ഓട്ടമത്സരമാണ് പലപ്പോഴും. അമ്മയുടെ ഭക്ഷണത്തിന്റ മാജിക്‌ വിദ്യയാണിത് . ഏതു ഹോട്ടൽ ഭക്ഷണത്തിനു മുന്നിലും മൂക്കുകുത്തി വീഴുന്നു കൈപ്പുണ്യം. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ആലപ്പുഴ വഴി പോകുന്ന യാത്രകാർക്ക് ഒരിക്കലും ഇത്തരം ഈ സങ്കടം അനുഭവിക്കേണ്ടി വരില്ല .അതിനൊരു പരിഹാരമാണ് ആലപ്പുഴയിലെ അമ്മച്ചിടെ കട ഉമാപറമ്പിൽ സരസമ്മ ആണ് , ഈ കൈപ്പുണ്യത്തിന് ഉടമ. മത്തി വറുത്തത്, മീൻകറി, മെഴുക്കുപുരട്ടി, തോരൻ, മാങ്ങ അച്ചാർ, പുളിശ്ശേരി, സാമ്പാർ, എന്നിങ്ങനെ പാത്രം നിറച്ച് കറികളായിട്ടാണ് അമ്മച്ചി കടയിലെ ഊണ് വിളമ്പുന്നത്.ഒരു ഊണിന് 30 രൂപമാത്രമേ അമ്മച്ചി ഈടാക്കുന്നുള്ളു. കുറഞ്ഞ വിലയില് സ്വാദിഷ്ടമായ ഊണ് വയറു നിറച്ച് കഴിക്കാം എന്നുള്ളതാണ് അമ്മച്ചികടയിലെ ഹൈലൈറ്റ്

കടയിലെ ഏറ്റവും രുചിയേറിയ വിഭവമായ ‘അമ്മച്ചിടെ പൊരിച്ച മീൻ

വറുക്കുവാന് ആവശ്യമായ മീൻ (1/2 kg) കഴുകി വൃത്തിയാക്കി, അതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളകുപൊടി, ഇഞ്ചി 1 കഷ്ണം, രണ്ട് അല്ലി വെളുത്തുള്ളി, അഞ്ച് ചുവന്നുള്ളി, 2 വലിയ സ്പൂൺ തേങ്ങാപ്പാൽ, 1 പച്ചമുളക്, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ അരച്ചത്, മീനിൽ പുരട്ടി 1 മണിക്കൂർ മാറ്റി വയ്ക്കുക, ശേഷം തിളച്ച എണ്ണയിൽ വറുത്തു കോ രുമ്പോൾ പൊരിച്ചമീൻ തയ്യാർ.തേങ്ങാപ്പാല് ചേര്ക്കുന്നതാണ് പൊരിച്ചമീന് ഇത്രയും രുചികരമായി തീരുന്നതെന്ന് അമ്മച്ചി.

ബിന്സി

Leave a Reply

Your email address will not be published. Required fields are marked *