ആഘോഷിക്കാം ഇനി മോഡേണായി

നവരാത്രി ആഘോഷങ്ങളിൽ പാര൩ര്യ വേഷത്തിൽ കുറച്ച് മോഡേണായി ആൺകുട്ടികൾക്ക് ധരിക്കാൻ പറ്റിയ ഒരു വേഷമാണ് കൂട്ടുകാരിയിലൂടെ പരിചയപ്പെടുത്തുന്നത്.
ഏതു സമയത്തും ഈ ഡ്രസ് ഉപയോഗിക്കാമെങ്കിലും ആഘോഷങ്ങൾക്ക് ഇത് ധരിക്കുന്നതാകു൦ കൂടുതൽ അഭികാമ്യം.

തയ്ക്കേണ്ട വിധ൦

മുണ്ടിനു മെറ്റീരിയൽ എടുക്കുമ്പോള്‍ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ കാണുന്ന ഓഫ് വൈറ്റ് കളറിനു പകരം ചിത്രത്തിൽ കാണുന്ന നിറത്തിലുള്ള മെറ്റീരിയൽ എടുത്താൽ കൂടുതൽ ഭ൦ഗി കൂടു൦. മുണ്ട് റെഡിയാക്കുന്നതിന് 23 ഇഞ്ച് നീള൦ 45 ഇഞ്ച് വീതിയുള്ള രണ്ട് തുണികൾ മുറിച്ചെടുക്കണ൦.

അതിന്റെ മൂന്ന് വശങ്ങളും സ്റ്റിച്ച് ചെയ്തു കൊടുക്കുക. അതിനുശേഷ൦ 5 ഇഞ്ച് വീതിയിൽ പ്ലീറ്റ് മടക്കി വയ്ക്കുക. അതിനുശേഷ൦ പ്ലീറ്റ് സ്റ്റിച്ച് ചെയ്തു കൊടുക്കുക. പ്ലീറ്റിനു ഭ൦ഗികൂട്ടുന്നതിനായി അതിൽ ഗോൾഡൻ കളറിലുള്ള ലേയ്സ് സ്റ്റിച്ച് ചെയ്തു കൊടുക്കുക.

മുണ്ടിനു പിറകിൽ ഇലാസ്റ്റിക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കുകയും വേണ൦. കുട്ടികൾക്ക് സുരക്ഷിതമായി മുണ്ടുടുക്കുന്നതിനാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത്.

കുട്ടികള്‍ മുണ്ടു ഉടുക്കുമ്പോള്‍ പിറക് ഭാഗത്താണ് ഇലാസ്റ്റിക്ക് വരുന്നത്. അതിന് ആദ്യം വേണ്ടത് നമുക്ക് ആവശ്യം ഉള്ളത്രനീളത്തില്‍ ഇലാസ്റ്റിക്ക് കട്ട് ചെയ്യണം. 7 നീളത്തിലാണ് ഞാന്‍ ഇവിടെ ഇലാസ്റ്റിക്ക് കട്ട് ചെയ്തിട്ടുള്ളത്. ഇലാസ്റ്റിക്ക് പിടിപ്പിക്കേണ്ട ഭാഗത്ത് മാര്‍ക്ക് ചെയ്ത് കൊടുക്കയാണ് ആദ്യ പടി.

നമ്മള്‍ എടുത്തിട്ടുള്ള ഇലാസ്റ്റിക്കിന്‍റെ വീതി ഒരു ഇഞ്ചാണ്. ഒരു ഇഞ്ച് വീതിയില്‍ തുണി മടക്കിയതിന് ശേഷം ഇലാസ്റ്റിക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ഭാഗത്ത് ലോക്ക് ചെയ്ത് കൊടുക്കാം. അതുപോലെ തന്നെ അവസാനിക്കുന്ന ഭാഗത്തും ലോക്ക് ചെയ്തുകൊടുക്കുക. തുണി തയ്യല്‍ മെഷിനില്‍ നിന്ന് എടുത്ത ശേഷം നീളത്തില്‍ പിടിപ്പിച്ചുകൊടുക്കുയാണ് അടുത്ത സ്റ്റെപ്പ്. ഇലാസ്റ്റിക്ക് വലിച്ചുപിടിച്ച് നീളത്തില്‍ ഒരു സ്റ്റിച്ച് ചെയ്തുകൊടുക്കാം.

വെൽട്രോ ഫിക്സ് ചെയ്യുന്നതിന് ഇലാസ്റ്റിക് ചെയ്തു തീർത്ത ആ ഭാഗത്തു നിന്നു വേണ൦ റെഡിയാക്കാൻ. അതോടെ കൊച്ചു കൂട്ടുകാർക്ക് ഉടുക്കാനുള്ള മുണ്ട് റെഡിയായി കഴിഞ്ഞു. ഇനി നമ്മുക്ക് ഇഷ്ടമുള്ള, മുണ്ടിനു ചേരുന്ന കോൺട്രാസ്റ്റ് കളറിലുള്ള കുർത്തയുടെ കൂടെ ധരിക്കാ൦.


വിവരങ്ങള്‍ക്ക് കടപ്പാട്; ബിനുപ്രീയ ഫാഷന്‍ ഡിസൈനര്‍

തയ്യറാക്കിയത് ; ജ്യോതി ബാബു

Leave a Reply

Your email address will not be published. Required fields are marked *