ഒറ്റ ഷോട്ട് ഒന്നരമണിക്കൂര്‍ കാറിനുള്ളില്‍ ‘സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം’

കോറോണക്കാലത്ത് എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയില്‍ നിന്നാണ് സംവിധായകന്‍ ഡോണ്‍ പാലത്തറയ്ക്ക് ‘ഒരു കാറിനുള്ളില്‍ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം’ എന്നസിനിമയുടെ ആശയം പിറവിയെടുക്കുന്നത്.

ഒറ്റ കാറിനുള്ളിലെ യാത്രയില്‍ ഒന്നരമണിക്കൂര്‍നുള്ളില്‍ ഒറ്റ ഷോട്ടിനാല്‍ ഒരു സിനിമ. ചിത്രത്തിലെ സീനുകളെല്ലാം കാറിനുള്ളിലാണ്. ഡോണ്‍ പാലത്തറയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ജിതിന്‍ പുത്തഞ്ചേരിയും റിമ കല്ലിങ്കലുമാണ്

പ്രധാനകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ രാജേന്ദ്രനാണ് മൂന്നാമത്തെ കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നത്. ലവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കൊച്ചിയില്‍ ഒന്നിച്ച് തമാസിക്കുന്ന രണ്ട് പേരുടെ കഥയാണ് സിനിമ.

കഥ തിരക്കഥ ഡോണ്‍ പാലത്തറയുടേതാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷിജോ കെ.ജോര്‍ജ് ഉം ആണ്.

Leave a Reply

Your email address will not be published. Required fields are marked *