കോവിഡും കള്ളപ്രചാരണങ്ങളും.

ജി.കണ്ണനുണ്ണി

കൊവിഡിനെക്കുറിച്ച് വസ്തുതാവിരുദ്ധമായ ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് കോവിഡ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം.

ചൂട് വെള്ളം കുടിച്ചാൽ കോവിഡ് വരില്ല. മദ്യം കഴിക്കുന്നവർക്ക് കോവിഡ് വരില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങളും സമൂഹത്തിൽ പ്രചരിക്കുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നിവയാണ് കോവിഡ് വരാതെ നോക്കാനുള്ള ഏകമാർഗം.

മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു പ്രചാരണം ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്‍റെ പിന്‍ബലമില്ല.

കോവിഡ് 19 രോഗം ഭേദപ്പെടുത്താവുന്ന വാക്സിന്‍ വികസിപ്പിച്ചിട്ടില്ല. ഒരു വാക്സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊവിഡ് 19 മായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസങ്ങൾ പിന്നിട്ടു. എത്രയും പെട്ടന്ന് മഹാമാരിയെ മറികടക്കാനാകട്ടെ എന്ന് നമുക്ക് ആശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *