കോവിഡ്കാലത്ത് കർക്കടകം കടന്നുവരുമ്പോൾ

ജി.കണ്ണനുണ്ണി.

പഴമക്കാർ പറയുന്നത് ‘പഞ്ഞ കർക്കടകം’ എന്നാണ്. അക്ഷരാർഥത്തിൽ ഇത്തവണ കോവിഡ്‌ കാലത്തു കടന്നുവന്ന കർക്കടകം മലയാളികൾക്ക് പഞ്ഞ കർക്കടകമാവുകയാണ്.

മലയാളിക്ക് ആയുർവേദ ചികിത്സ കളുടെയും ,കർക്കടകഔഷധ കഞ്ഞിയുടെയും, രാമായണ പാരായണത്തിന്റെയും കാലം കൂടിയാണ് കർക്കടകം. മഴക്കാലത്ത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന ഒന്നാണ് ഔഷധകഞ്ഞി. മഴക്കാല രോഗങ്ങൾ ഏറെ ആക്രമിക്കാൻ സാധ്യതയുള്ള മാസമാണ് കർക്കടകം. പഥ്യം നോക്കി ഈയൊരു മാസക്കാലം ഔഷധ കഞ്ഞി ശീലമാക്കിയാൽ ആയുരാരോഗ്യ സൗഖത്തിന് ഉതതും എന്നുറപ്പ്.

ഒപ്പം ആയുർവേദ വിധിപ്രകാരം സുഖചികിത്സ നടത്തുന്ന മാസം കൂടിയാണ് കർക്കടകം. കർക്കടക സുഖ ചികിത്സകൾ ശരീരത്തിന് ഗുണം പകരുക തന്നെചെയ്യും.അമ്പങ്ങളിലും, വീടുകളിലും അദ്ധ്യാത്മ രാമായണ പാരായണം ഉയർന്നു കേൾക്കുന്ന സമയം കൂടിയാണ് കർക്കടകം. കള്ളകർക്കടകം എന്നും പഞ്ഞകർക്കടകം എന്നും പഴമക്കാർ വിശേഷിപ്പിച്ച കർക്കടക മാസം അങ്ങനെ വിരുന്നെത്തുകയാണ് കോവിഡ് കാലത്ത്.

Leave a Reply

Your email address will not be published. Required fields are marked *