“ചിരിയുടെ ” ട്രെയ് ലര്‍ ഇറങ്ങി

ജോ ജോണ്‍ ചാക്കോ,അനീഷ് ഗോപാല്‍,കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി,കൃഷ്ണ സംവിധാനം ചെയ്യുന്ന “ചിരി ” എന്ന ചിത്രത്തിന്റെ ട്രെയ് ലര്‍ സംവിധായകരായ സിദ്ധിഖ്,ലാല്‍ ജോസ്,ആഷിഖ് അബു,അരുണ്‍ ഗോപി,ഒമര്‍ ലുലു എന്നിവരുടെ ഫേയ്സ് ബുക്കിലൂടെ റിലീസ് ചെയ്തു.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് “ചിരി ” എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.


ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഹരീഷ്‌ കൃഷ്ണ നിര്‍മ്മിക്കുന്ന “ചിരി”യില്‍ ശ്രീജിത്ത് രവി,സുനില്‍ സുഖദ,വിശാഖ്,ഹരികൃഷ്ണന്‍,ഹരീഷ് പേങ്ങന്‍,മേഘ സത്യന്‍,ഷെെനി സാറാ,ജയശ്രീ,സനുജ,അനുപ്രഭ,വര്‍ഷ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


ക്യാമറ-ജിൻസ്‌ വിന്‍സണ്‍,തിരക്കഥ,സംഭാഷണം-ദേവദാസ്,സംഗീതം-പ്രിന്‍സ്,ജാസി ഗിഫ്റ്റ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-എം കോയ,മേക്കപ്പ്-റഷീദ് മുഹമ്മദ്,വസ്ത്രാലങ്കാരം-ഷാജി ചാലക്കുടി,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യം-യെല്ലോ ടൂത്ത്,
എഡിറ്റര്‍-സൂരജ് ഇ എസ്

Leave a Reply

Your email address will not be published. Required fields are marked *