ചെയ്തു പഠിക്കാം ബോട്ടില്‍ ആര്‍ട്ട്


വിവരങ്ങള്‍ക്ക് കടപ്പാട് :റോഷ്നി

ലോക്ക്ഡൌണ്‍ പീരിഡില്‍ നമ്മുടെയൊക്കെ കൈവശം ആവശ്യത്തിലധികം ഉള്ളത് സമയമാണ്. അതെങ്ങനെ ചിലവഴിക്കാം എന്നുള്ള പരിശ്രമത്തിലാണ് നമ്മള്‍.ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ് ബോട്ടില്‍ ആര്‍ട്ട്. ഈ പീരിഡ് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് നമുക്ക് കാണിച്ച് തരുകയാണ് വെള്ളാങ്കല്ലൂരിൽ നിന്ന് റോഷ്നി. ബോട്ടില്‍ ആര്‍ട്ട് പ്രൊഫഷന്‍ ആയി തെരഞ്ഞടുത്ത ഈ വീട്ടമ്മയ്ക്ക് നല്ലൊരു വരുമാനമാര്‍ഗം കൂടിയാണിത്.

റോഷ്നി

ബോട്ടില്‍ ആര്‍ട്ട് ചെയ്യാന്‍ ആവശ്യമുള്ള സാധനങ്ങള്‍


ബോട്ടിൽ, സ്പ്രേ പെയിന്‍റ്, ഗില്‍റ്റര്‍, ഗ്ലൂ

കുപ്പി കഴുകി വൃത്തിയാക്കുക. സ്റ്റിക്കർ കളയാനായി ആദ്യം കുപ്പി സോപ്പും പൊടി വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവെക്കുക
അതിനുശേഷം കുപ്പി തുടച്ചു വൃത്തിയാക്കുക. കുപ്പിയിലെ വെള്ളത്തിന്‍റെ അംശം മുഴുവനായും നീക്കം ചെയ്തിട്ടുണ്ട് ഉറപ്പുവരുത്തണം.


സ്പ്രേ പെയിന്‍റ് ഒരു കോട്ട് കുപ്പിയിൽ അടിച്ചു കൊടുക്കുക. സ്പ്രേ പെയിന്‍റ് ഇല്ലെങ്കിൽ വിഷമിക്കേണ്ട. നമ്മുടെ കയ്യിൽ ഉള്ള ഫാബ്രിക് പെയിന്‍റോ അക്രലിറ്റിക് പെയിന്‍റോ മതിയാകും. ആദ്യത്തെ കോട്ട് ഉണങ്ങിയതിനു ശേഷം മാത്രമേ രണ്ടാമത്തെ കോട്ട് അടിക്കാൻ കൊടുക്കാന്‍ പാടുള്ളു.ഇങ്ങനെ രണ്ടോ മൂന്നോ തവണ കുപ്പിയിൽ പെയിന്‍റ് അടിച്ചതിനുശേഷം നമുക്ക് കുപ്പിയിലെ മിനുക്കുപണികൾ ചെയ്യാം.


അതിനുവേണ്ടി ഗ്ലൂ തേച്ചതിന് ശേഷം ഗില്‍റ്റര്‍ പൗഡർ തൂവി കൊടുക്കുക. നിങ്ങളുടെ യുക്തിക്കനുസരിച്ച് വിവിധ തരത്തിലുള്ള ഗില്‍റ്റര്‍ പൗഡർ തൂവികൊടുക്കാവുന്നതാണ്.

പിസ്തയുടെ തോട് കക്ക ചിപ്പി എന്നിവ ഒട്ടിച്ചു

കൊടുത്തും കുപ്പിയെ മനോഹരം ആക്കാവുന്നതാണ്.

സീക്കൻസും ചെറിയ ഷുഗർ ബീഡ്സും ചിത്രത്തില്‍ കാണുന്നത്പോലെ സെറ്റ് ചെയ്ത് കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *