തൃഷക്കെതിരെ കോപ്പിയടി പരാതിയുമായി മുന്‍ബിഗ്ബോസ്താരം


തെന്നിന്ത്യന്‍താരം തൃഷകൃഷ്ണനെതിരെ നടിയും മുന്‍ബിഗ്ബോസ് താരവുംമായ മീരമിഥുന്‍. തന്‍റെ ഹെയര്‍സ്റ്റൈല്‍ കോപ്പിയടിച്ച് മോര്‍ഫ് ചെയ്ത് ചിത്രങ്ങളാണ് തൃഷ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തെന്ന പരാതിയുമായാണ് മീര മിഥുന്‍ രംഗത്തെത്തിയത്. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് കോപ്പിയടി പരാതി ചൂണ്ടികാണിച്ച് മീരമിഥുന്‍ രംഗത്തെത്തിയത്. തൃഷ ഇനിയും ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മീര ട്വീറ്റ് ചെയ്യുന്നു.


മീരയുടെ ട്വീറ്റിന്‍റെ പൂര്‍ണരൂപം


തൃഷ ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്. അടുത്തതവണ എന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നിങ്ങളുടെ ചിത്രമാക്കി പ്രചരിപ്പിച്ചാല്‍ എനിക്ക് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരും. നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കറിയാം. കുറഞ്ഞപക്ഷം നിങ്ങളുടെ മനസാക്ഷിക്കെങ്കിലും അറിയാം.

Leave a Reply

Your email address will not be published. Required fields are marked *