ധനുഷിന്റെ പുതിയ ചിത്രം ‘വാത്തി’യുടെ പൂജ കഴിഞ്ഞു

ധനുഷിന്റെ അടുത്ത ചിത്രമാണ് ‘വാത്തി’. ധനുഷ് തന്നെയാണ് വാത്തി ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ നടന്നിരിക്കുന്നു. മലയാളി സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായ് എത്തുന്നത്. വെങ്ക് അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

നാഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റാരൊക്കെയാണ് അഭിനയിക്കുന്നതെന്ന് പുറത്തു വിട്ടട്ടില്ല. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. ഷൂട്ടിങ്ങ് ജനുവരി അഞ്ചിന് ആരംഭിക്കും. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നവീൻ നൂളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് . ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Leave a Reply

Your email address will not be published. Required fields are marked *