നവരാത്രിയെ കുറിച്ച് ഈ കാര്യങ്ങള്‍കൂടി അറിയാം

ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വിദ്യാരംഭത്തിന്‍റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്‍റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.

ഒൻപതു ദിവസമാണ് ആഘോഷമെങ്കിലും, അവസാനത്തെ മൂന്നു ദിവസം കൊണ്ടാടുന്ന ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വിശേഷപ്പെട്ടവയായി കരുതിപ്പോരുന്നു.

ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.

പരാശക്തിയുടെ പത്തു ഭാവങ്ങളെ, ഈ പത്തു ദിവസങ്ങളിലായി ആരാധിക്കുന്നു. കാളി, താര, ചിന്നമസ്ത, ത്രിപുരസുന്ദരി, ബഗളാമുഖീ, മാതംഗി തുടങ്ങി പത്താം ദിവസം മഹാലക്ഷ്മി അഥവാ കമലാദേവിയിൽ അവസാനിക്കുന്നു

കേരളത്തിലെ ഹിന്ദുക്കൾ ഈ ദിവസങ്ങളിൽ സരസ്വതിപൂജയാണ് നടത്തുന്നത്, സരസ്വതി ജ്ഞാന ദേവതയുമാണ്. ദുർഗ്ഗാഷ്ടമിനാളിൽ ഹിന്ദുഗൃഹങ്ങളിൽ പുസ്തകങ്ങളും മറ്റു വിദ്യാവിഭവങ്ങളുമെല്ലാം അലങ്കരിച്ചു പൂജവയ്ക്കുന്നു, പൂജ വച്ചു കഴിഞ്ഞാൽ പിന്നെ വിജയ ദശമിവരെ ഒന്നും വായിച്ചുകൂടെന്നാണ് വയ്പ്.

മഹാനവമി ആരാധനയ്ക്കു മാത്രമുള്ളതാണ്, വിജയദശമിനാളിൽ വിദ്യാരംഭം നടത്തുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ എറ്റവും യോജിച്ച ദിവസമായിട്ടാന്നു വിജയദശമി കരുതപ്പെടുന്നത്

കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ, കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, തൃശൂരിലെ കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തുന്നതിലേക്കായി വിദ്യാരംഭദിവസം ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്ന പ്രധാനകേന്ദ്രങ്ങളാണ്. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്.

എല്ലാ ഹൈന്ദവാരാധനാക്രനങ്ങളിലും നവരാത്രി ആഘാഷിക്കാറുണ്ട്. തിരുവനന്തപുരത്ത്, രാജവാഴ്ചക്കാലത്തു കതകിനാർഭാടങ്ങളോടുകൂടി നവരാത്രി കൊണ്ടാടിയിരുന്നു ഇപ്പോഴത്തു നാമ മാത്രമായി നടക്കുന്നു. സംഗീതവിദ്വാന്മാർ പങ്കെടുക്കുന്ന സദസ്സിന് ഈ ആഘോഷങ്ങളിൽ പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. നവരാത്രി ദിവസങ്ങളിൽ ആലപിക്കുന്നതിന് സ്വാതിതിരുനാൾ മഹാരാജാവ് നവരാത്രികീർത്തനങ്ങൾ രചിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്; കേരള സംസ്ക്കാരം(ശ്രീധര മേനോന്‍) വിക്കിപീഡിയ

One thought on “നവരാത്രിയെ കുറിച്ച് ഈ കാര്യങ്ങള്‍കൂടി അറിയാം

Leave a Reply to Unnikrishnan Cancel reply

Your email address will not be published. Required fields are marked *