പത്തരമാറ്റോടെ തിളങ്ങാന്‍ ഫാബ്രിക് നെക്ലേസുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകുന്നില്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ അല്പം ഡിസൈനിങ് പഠിക്കാം? ഓരോ വസ്ത്രങ്ങള്‍ക്കും യോജിച്ച രീതിയിലുളളതും മാച്ച് ചെയ്യുന്നതുമായ ഫാബ്രിക്ക് നെക്ലേസ് ഈസിയായി നിര്‍മ്മിക്കാം.

പഴയ തുണിത്തരങ്ങള്‍ ഉപയോഗിച്ച് വളരെ പെട്ടെന്നുതന്നെ നമുക്കിത്തരം നെക്ലേസുകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൈവശമുള്ള മുത്തുകളും തുണിത്തരങ്ങളും ഉപയോഗിച്ച് സിംപിളായി ഫാബ്രിക്ക് നെക്ലേസ് ഉണ്ടാക്കാം. സാരിയുടെ കൂടെ ഫാബ്രിക്ക് ജുവല്ലറി അണിഞ്ഞാല്‍ ട്രെന്റി ലുക്കും തോന്നിക്കും.

സിമ്പിള്‍ മെത്തേഡിലൂടെ നമുക്ക് ഫാബ്രിക്ക് നെക്ലേസ് ഉണ്ടാക്കാം. ആദ്യമായി നെക്ലേസ് നിര്‍മ്മിക്കുന്നതിന് ആവശ്യമുള്ള തുണിയെടുക്കുക. ഭംഗിയുള്ളതും കളർഫുൾള്ളായതുമായ തുണിയില്‍ നെക്ലേസ് നിര്‍മ്മിക്കുന്നതായിരിക്കും നല്ലത്. 32 ഇഞ്ച് നീളത്തിലും 4 ഇഞ്ച് വീതിയിലും കോട്ടണ്‍ മെറ്റീരിലയല്‍ രണ്ടായിമടക്കുക. സൂചികൊണ്ട് ആദ്യം ഫോള്‍ഡ് ചെയ്യുക. അവിടെ തുന്നികൊടുത്തതിന്‌ശേഷം ഒരോ ബീഡും ഫോള്‍ഡ് ചെയ്ത മടക്കുകളില്‍ കോര്‍ത്ത് വയ്ക്കുക.
ഇത്തരത്തില്‍ നിങ്ങള്‍്ക്ക് വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ ഓരോസാരിക്കും അനുയോജ്യമായ തരത്തില്‍ ഫാബ്രിക്ക് നെക്ലേസ് നിര്‍മ്മിച്ചെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ബിനുപ്രിയ
ഫാഷൻ ഡിസൈനർ (ദുബായ്)

Leave a Reply

Your email address will not be published. Required fields are marked *