പയര്‍ കൃഷി

ആദായത്തോടൊപ്പം നല്ല വരുമാനവും കര്‍ഷകര്‍ക്ക് നേടിത്തരുന്ന ഇനമാണ് പയര്‍. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേല്‍ക്കുന്ന വിളയായതാണ് വിറ്റാമിനന്‍റെ കലവറയാണ് പയര്‍.


ജൂൺ മാസത്തിൽ പയർ കൃഷി ആരംഭിച്ചാൽ ഓഗസ്റ്റ് ആദ്യത്തോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങൾ എടുത്തോ തടങ്ങൾ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്.

പ്രധാന ഇനങ്ങൾ

കുറ്റിപ്പയര്‍ – ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ

പകുതി മത്രം പടരുന്നവ – കൈരളി, വരൂൺ, അനശ്വര, കനകമണി, അർക്ക് ഗരിമ.

പടർപ്പൻ ഇനങ്ങൾ – ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ.

കൃഷി രീതി

ഒരു സെന്‍റ് ഭൂമിയില്‍ ഭൂമിയിലേക്ക് കൃഷി ചെയ്യുന്നതിനുള്ള വിത്തിന് 2 ഗ്രാം റൈസോബിയം കഞ്ഞിവെള്ളവുമായി ചേർത്ത് വിത്തിൽ പുരട്ടണം. തണലിൽ ഉണക്കിയെടുത്തു നടാവുന്നതാണ്. അടിവളമായി 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40–45 ദിവസത്തിനുള്ളിൽ പയര്‍ പൂവിട്ട് കായ്ച്ചു തുടങ്ങും. രണ്ട് മാസത്തോളം പയറില്‍ നിന്ന് വിളവെടുക്കാം

പയറിന് ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും

വാട്ട രോഗം


ഒരുതരം ഫംഗസ് രോഗമാണിത്. പെട്ടന്നുതന്നെ മറ്റ് ചെടികളിലേക്ക് ബാധിക്കുന്നു. പയര്‍വിത്ത് വിതയ്ക്കുന്നതിനു മുമ്പ് കുഴികളില്‍ കരിഇല ഇട്ട് കത്തിക്കുക. ഒരേ സ്ഥലത്ത്തന്നെ കൃഷി ചെയ്യുന്നത് ഒഴിവാക്കുക.രോഗബാധിയതമായി കണ്ടെത്തുന്ന ചെടികള്‍ വേരോടെ പിഴുത് നശിപ്പിക്കണം.തടത്തില്‍ ചപ്പിലകള്‍ കത്തിച്ചശേഷം ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസ് മിശ്രിതമോ ഒഴിച്ചുതളിക്കണം. അതിലാണ് വിത്ത് നടേണ്ടത്. പയര്‍ ചെടിക്ക് രണ്ടാഴ്ച പ്രായം ആകുമ്പോള്‍ ലായിനി തളിച്ചു കൊടുക്കണം

തണ്ട് ചീയല്‍


പയറുചെടിയുടെ മുരടുഭാഗം വണ്ണം വെക്കുകയും തണ്ട് ഉണങ്ങിപ്പോവുകയും ചെയ്യുന്നതാണിത്. ഇത് ഒറ്റയ്‌ക്കൊറ്റക്കും കൂട്ടായും പയര്‍ചെടികളില്‍ കണ്ടുവരുന്നു. പയര്‍ കൃഷിമാത്രം ചെയ്യാതെ മറ്റ് വിളകള്‍ കൂടെ കൃഷിചെയ്യുക. വിത്ത് ഇടുന്നതിന് മുമ്പ് കരിഇലകള്‍ കൂട്ടി കത്തിക്കുക.

മഞ്ഞപ്പുള്ളി രോഗം

പച്ചിലകളില്‍ മഞ്ഞ പുള്ളികള്‍ വരികയും ക്രമേണ ഇല മൊത്തം മഞ്ഞനിറമായി കരിഞ്ഞ് ഉണങ്ങിപ്പോവുകയും ചെയ്യുന്നരോഗമാണിത്. ഇലയോടൊപ്പം തന്നെ കായയുടെ വളര്‍ച്ചയും മുരടിക്കുന്നു. രോഗബാധിതയയ ചെടി പിഴുത് നശിപ്പിക്കുക. വേപ്പെണ്ണ നാല് ശതമാനം വീര്യത്തില്‍ തളിക്കുക

ഇലകള്‍ ചുരുളുന്നത്

പയര്‍ ചെടികളുടെ ഇലകളില്‍ ചുവന്ന പാടുകളുണ്ടാവുന്നു. ഇലകള്‍ ചുരണ്ട് നശിക്കുന്നതിന് കാരണമാകുന്നു. ആരംഭത്തില്‍ തന്നെ ഇത്തരം പിഴുത് നശിപ്പിക്കണം

വേര് ചീയല്‍

വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ഒരു ചെടിക്ക് 100 ഗ്രാം എന്ന രീതിയില്‍ ഇട്ട് കൊടുത്താല്‍ വേര് ചീയല്‍ ഒഴിവാക്കാം

കീടങ്ങള്‍

മുഞ്ഞ

പയറിനെ ഏറ്റവുമധികം ബാധിക്കുന്ന കീടമാണ് മുഞ്ഞ. വേപ്പ് അടങ്ങിയിട്ടുള്ള കീടനാശിനി തളിച്ചുകൊടുക്കുന്നത് മുഞ്ഞ ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും


ചാഴി

കായുടെ നീര് ഊറ്റി കുടിക്കുന്ന കീടമാണ് ചാഴി. വേപ്പിന്‍ കുരു സത്ത് നേര്‍പ്പിച്ച് തളിക്കുന്നത് ചാഴിയെ തുരത്താന്‍ സാധിക്കും


ഉറുമ്പ്

വേപ്പ് അടങ്ങയിട്ടുള്ള ജൈവ കീടനാശിനികള്‍ പയര്‍ ചെടിയില്‍ തളിക്കുന്നത് ഉറുമ്പ് ശല്യം ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *