പൂരങ്ങളുടെ കഥപറയുന്ന ഉത്രാളിക്കാവ്..

എന്നും വടക്കോട്ടുള്ള യാത്രകൾ ഒരുപാട് മനോഹരങ്ങൾ ആണ്… അങ്ങനെ പോവുമ്പോഴെല്ലാം ട്രെയിനിന്‍റെ ജനൽ കമ്പികളിലൂടെ ക്യാമറയിൽ എന്നോണം,മനസ്…ഒപ്പിയെടുത്ത ഒരു മനോഹര ചിത്രമായിരുന്നു സൗന്ദര്യത്തിന്‍റെ തിടമ്പേറിയ ഉത്രാളിക്കാവ്… അങ്ങനെ ഒരിക്കൽ ആ സ്വപ്ന ക്ഷേത്രത്തിലേക്കൊരു യാത്ര പോയി.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തായാണ്.. ആദി പരാശക്തിയുടെ ഉഗ്ര രൂപമായ ഈ രുധിര മഹാകാളിക്ഷേത്രം സ്ഥിതി ചെയുന്നത്.. കഥകളിൽ കേട്ടിട്ടുള്ള സംസാരിക്കുന്ന ദീപങ്ങളെപോലെ ഹരിനാമം ചൊല്ലുന്ന നെൽക്കതിരുകളും ഏറ്റുപാടുന്ന തണുത്ത കാറ്റുകളുമെല്ലാം അവിടെയെത്തുന്നവരെ പിടിച്ചു നിർത്തുന്ന, വീണ്ടും അവിടേക്കോടിയെത്താൻ മനസിനെ കൊതിപ്പിക്കുന്ന കാഴ്ച്ചകളാണ്..

വയലുകൾക്ക് നടുവിലായി താരതമ്യേന വിസ്താരം കുറവാണ് ഈ ക്ഷേത്രത്തിനു എങ്കിലും,മധ്യകേരളത്തിന്‍റെ പ്രധാനമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് “ഉത്രാളിക്കാവ് പൂരം”.
ചുറ്റും കുന്നുകളും പിന്നിലെ റെയിൽപാളവും, അകമ്പടി ആയുള്ള അരയാലുമെല്ലാം ഒരുപാട് പൈതൃകങ്ങൾ വിളിച്ചോതുന്നവയാണ്….
മത്സരങ്ങൾ എന്നോണം നടത്തപെടുന്ന പൂരത്തിന്‍റെ വെടിക്കെട്ടുകൾ കാണുവാൻ നിരവധിപേരാണ് വർഷം തോറും ഇവിടെ എത്തുന്നത്. കുന്നുകളുടെ അടുത്തുള്ള ക്ഷേത്രമായതിനാൽ ഈ ഭൂപ്രകൃതിയിൽ നിന്നും കേൾക്കുന്ന വെടിക്കെട്ടുകളുടെ ശബ്ദഗാംഭീര്യവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്…

പറഞ്ഞാലും തീരാത്തവയാണ് ചില കാഴ്ചകൾ.. അതുകൊണ്ടാണ് ഫോട്ടോകൾക്കും ചിത്രങ്ങൾക്കുമപ്പുറം മനസ് അവയൊക്കെ ഒപ്പി വയ്ക്കുന്നതും…

  മീര നിരീഷ്.

Leave a Reply

Your email address will not be published. Required fields are marked *