ബാസ്കറ്റ് ബോളുമായി ഉലകം ചുറ്റിയ പെണ്‍കൊടി

ഒരു ബാസ്കറ്റ് ബോളുമായി ലോകം ചുറ്റിയ വനിത ‘ഗീതു അന്ന ജോസ്’. തികഞ്ഞ ഇച്ഛാശക്തിയോടും ആത്മവിശ്വാസത്തോടും അവള്‍ മുന്നേറി. രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അവള്‍ മാറി. എങ്ങനെയാണ് ബാസ്കറ്റ് ബോള്‍ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നതെന്നും തന്‍റെ നേട്ടങ്ങളും ആഗ്രഹങ്ങളും ഗീതു കൂട്ടുകാരിയുമായി പങ്കുവയ്ക്കുന്നു.

കായിക പശ്ചാത്തലം ഒന്നും തന്നെയില്ലാതിരുന്നിട്ടും എങ്ങനെയാണ് ബാസ്കറ്റ് പ്ലേയര്‍ ആയി തീര്‍ന്നത്?

പതിമൂന്നാം വയസ്സിലേ അത്യാവിശ്യം നല്ല ഹൈറ്റ് എനിക്ക് ഉണ്ടായിരുന്നു. പപ്പ ജോസ് തോമസ് അത് ല റ്റിക്സില്‍ ഉണ്ടായിരുന്നു വേറെ സ്പോര്‍സ് പാരമ്പര്യം എനിക്കില്ല. ബാസ്കറ്റ്ബോളിലേക്ക് വരുന്നതിന് മുന്നേ അത് ലറ്റ്ക്സില്‍ ഞാന്‍ പങ്കെടുത്തിരുന്നു.


അസംപ്ഷന്‍ കോളേജിലായിരുന്നു ഞാന്‍ ഡിഗ്രി ചെയ്തത്. ഡ്രിഗ്രി പഠനത്തിനിടെയാണ് ജസ്റ്റ് ഒരു ട്രയല്‍ നടത്താനായാണ് സതേണ്‍ റെയിവേയില്‍ പോയത്. എനിക്ക് സെലക്ഷന്‍ കിട്ടി. അങ്ങനെ ബാസ്കറ്റ് ബോള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി തീര്‍‌ന്നു. തുടര്‍ന്ന് എനിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പറ്റി.

കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. അവിടെ നല്ലൊരു ബാസ്‌ക്കറ്റ്‌ബോള്‍ ടീം ഉണ്ടായിരുന്നു. എന്‍റെ ഹൈറ്റ് സ്കൂള്‍ ടീമില്‍‌ കയറാന്‍ എന്നെ തുണച്ചു.
അസംപ്ഷന്‍ കോളേജിലായിരുന്നു ഞാന്‍ ഡിഗ്രി ചെയ്തത്. ഡ്രിഗ്രി പഠനത്തിനിടെയാണ് ജസ്റ്റ് ഒരു ട്രയല്‍ നടത്താനായാണ് സതേണ്‍ റെയിവേയില്‍ പോയത്. എനിക്ക് സെലക്ഷന്‍ കിട്ടി. അങ്ങനെ ബാസ്കറ്റ് ബോള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി തീര്‍‌ന്നു. തുടര്‍ന്ന് എനിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പറ്റി.

പുതിയ ഇവന്‍റ് എന്തൊക്കെ ?

പുതിയ ഇവന്‍റ്സ് ഒന്നും ഇല്ല. ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ഗീതൂസ് ഷോ വെയര്‍ ദ ലെജന്‍റ്സ് മീറ്റ് എന്നാണ് ചാനലിന്‍റെ പേര്. ലെജന്‍റസ് ഷോയാണ്. സ്പോര്‍സിലൂടെയും അല്ലാതെയും സമൂഹത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരുടെ ജീവിത പാതയാണ് ചാനലിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.

അവരൊക്കെ കരിയറില്‍ നേട്ടങ്ങള്‍ കൈവരിച്ചത് ഒടുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തിട്ടാണ്. ആ മഹത് വ്യക്തികളുടെ നേട്ടങ്ങള്‍ സാധരണ ജനങ്ങള്‍ക്ക് പ്രചോദനം ആയിരിക്കും എന്നാണ് എന്‍റെ പ്രതീക്ഷ. ജീവിതത്തില്‍‌ ആരെങ്കിലുമൊക്കെ ആയിതീരാന്‍ എന്‍റെ ഈ ഒരു ശ്രമം ഉപകരിക്കും.

ചാനലിന് പൊതുജനങ്ങളുടെ പിന്തുണ കിട്ടി തുടങ്ങിയോ ?

സ്പോര്‍ട്സില്‍ ഉള്ള എന്‍റെ സുഹൃത്തുക്കള്‍ എന്നെ വിളിച്ചു. നല്ല ഒരു കാര്യമാണ്. സ്റ്റോപ്പ് ചെയ്യരുത് എന്നൊക്കെ പറഞ്ഞു. ശ്രീശാന്ത് ആയിട്ടുള്ള അഭിമുഖം അദ്ദേഹം ചാനലുകളില്‍ പോലും ഇത്ര ഓപ്പണായി സംസാരിച്ചു കാണില്ല. നാല് എപ്പിസോഡ് കഴിഞ്ഞതേ ഉള്ളു. പൊതു ജനങ്ങളില്‍ നിന്നുള്ള സപ്പോര്‍ട്ട് കുറവാണ്. വിനോദപരിപാടുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികള്‍ കാണാനായിക്കുമല്ലോ ആളുകള്‍ക്ക് താല്‍പര്യം. ദീര്‍ഘമായിട്ടുള്ള അഭിമുഖം കാണുവാന്‍ ക്ഷമയും താല്‍പര്യം വേണമല്ലോ. തുടക്കമല്ലേ സപ്പോര്‍ട്ട് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

സൗന്ദര്യത്തിന്‍റെ രഹസ്യം ?

ഞാന്‍ ഒരു ബ്യൂട്ടി കോണ്‍ഷ്യസ് ആയുള്ള വ്യക്തിയല്ല. എന്തെങ്കിലുമൊക്കെ വാങ്ങിച്ചു വെയ്ക്കും. എന്നാല്‍ അതൊന്നും അപ്ലൈ ചെയ്യാറില്ല. പിന്നെ ഇന്ന് സൌന്ദര്യ പരിചരണത്തിന് ഇന്ന് ധാരളം സാധ്യതകള്‍ ഉണ്ടല്ലോ. പിന്നെ മേക്കപ്പ്. ഇത് രണ്ടും ഉണ്ടെങ്കില്‍ സുന്ദരിയാകാന്‍ എല്ലാര്‍ക്കും പറ്റും.

കോവിഡ് കാലത്തെ വിശേഷങ്ങള്‍ എന്തൊക്കെ.?


കുട്ടികളുടെ അടുത്ത് ഇരിക്കാന്‍ സമയം കിട്ടിയല്ലോ എന്നോര്‍ത്ത് സന്തോഷമായിരുന്നു. ഇപ്പോള്‍ അവര്‍ക്കും ഞങ്ങളെ മടുത്ത് കാണുമായിരിക്കും. കോവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ മതിയായിരുന്നു. വീട്ടില്‍ തന്നെയിരുന്ന് വല്ലാത്ത മടുപ്പ് തോന്നുന്നു

കരിയറിലെ നേട്ടങ്ങള്‍ ?

2002-ൽ ചൈനയിൽ നടന്ന ഏഷ്യൻ ജൂനിയർ, 2003-ൽ ജപ്പാനിൽ നടന്ന ഏഷ്യൻ സീനിയർ, 2004-ൽ ചൈനയിൽ നടന്ന എ.ബി.സി. ചാമ്പ്യൻഷിപ്പ്, 2005-ൽ മലേഷ്യയിൽ നടന്ന ഇൻ വിറ്റേഷൻ ടൂർണമന്റ്‌ കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ രാജ്യത്തെ എനിക്ക് പ്രതിനിധീകരിക്കാന്‍ സാധിച്ചു.
2007-ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 197 പോയൻറ് നേടാന്‍ എനിക്ക് സാധിച്ചു.

ഇന്ത്യൻ ടീമിനെ ലെവൽ വൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എന്‍റെ കരിയറിലെ തന്നെ വഴിത്തിരിവായി ഞാന്‍ കണക്കാക്കുന്നു.
ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറര്‍ ആകാന്‍ എനിക്ക് സാധിച്ചു. മലേഷ്യയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റൊരു ഇന്ത്യൻ താരം ദിവ്യ സിംഗിനൊപ്പം എനിക്ക് ചിലി പ്രഫഷണൽ ലീഗിലേക്ക് ക്ഷണം ലഭിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും മികച്ച താരം (മോസ്റ്റ് വാല്യൂഡ് പ്ലേയർ), ടോപ്പ് സ്കോറർ, ബെസ്റ്റ് റീബൌണ്ടർ, ബെസ്റ്റ് ഷോട്ട് ബ്ലോക്കർ എന്നീ പുരസ്കാരങ്ങൾക്ക് പുറമെ തായ്‌ലാന്റിൽ നടന്ന മത്സരങ്ങളിൽ ജനപ്രിയ താരമായി തെരഞ്ഞെടുക്കപ്പെട്ടു.കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ തെരഞ്ഞെടുത്ത അരനൂറ്റാണ്ടുകാലത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം നേടി. ഓസ്ട്രേലിയയിലെ ബിഗ്‌ വി ലീഗ്‌ രണ്ടാം ഡിവിഷനിൽ 2006 ജൂലൈയിൽ പ്ലയർ ഓഫ്‌ ദ മന്ത്‌ അവാർഡ്‌ നേടി.

2006 ജൂലൈയിൽ റിംഗ്‌ വുഡ്‌ ടീം ശരാശരി 74.3 പോയിന്റ്‌ സ്കോർ ചെയ്തു. ലീഗിൽ രണ്ടാം സ്ഥാനം നേടി. ഗീതു ശരാശരി 22.8 പോയിന്റ്‌ നേടി.ഓസ്ട്രേലിയയിലെ റിംഗ്‌ വുഡ്‌ ക്ലബ്ബിനു വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്‌. ക്ലബ്ബിന്റെ ഏക വിദേശതാരവും ഗീതുവാണ്.

സതേൺ റെയിൽ‌വേയിൽ ഉദ്യോഗസ്ഥയായ റെയിൽ‌വേയിൽ നിന്നുള്ള അവധിയിലാണ് ആസ്ത്രേലിയൻ ക്ലബ്ബിൽ ചേർന്ന് പരിശീലനം നടത്തുന്നതെന്നും ഗീതു. ആ സമയത്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ നാട്ടില്‍ വരും. അവിടെയും ഇവിടെയുമായി മാനേജ് ചെയ്തു. 2009 ല്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനായി എന്നെ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യഷിപ്പില്‍ ഏഷ്യ നമ്പര്‍ വണ്‍ ടോപ്പ് സ്കോറര്‍ അവാര്‍ഡ് എനിക്കാണ് ലഭിച്ചത്.2009 ല്‍ വിയറ്റ്നാമില്‍ നടന്ന ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു സില്‍വര്‍ നേടി

2010 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിമില്‍ പങ്കെടുത്തു. അമേരിക്കകാരനായിരുന്നു ആ സമയത്ത് ഞങ്ങളുടെ കോച്ച്. എന്‍റെ പ്രകടനം ഇഷ്ടമായിരുന്ന അദ്ദേഹം Eomen NBA യിലേക്ക് ക്ഷണം നല്‍കി. അങ്ങനെ ഞാന്‍ 2011 ല്‍ ചിക്കാഗോ സ്കൈ, ലോസ് ഏഞ്ചല്‍സ് പാര്‍ക്ക്, സെന്‍റെ ആന്‍റോ സില്‍വര്‍ എന്നീ ടീമുകള്‍ക്കുവേണ്ടി സെലക്ഷന്‍ ട്രെയല്‍സിന് ഇറങ്ങി. യു.എസില്‍ കോളജില്‍ സ്കോളര്‍ഷിപ്പോടുകൂടി ബാസ്കറ്റ് ബോള്‍ പഠിക്കാന്‍ ക്ഷണം കിട്ടി.

എന്നാല്‍ ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയാണ് ഉണ്ടായത്. അതുപോലെതന്നെ ഓസ്ട്രേലിയയില്‍ പി ആര്‍ ഓടു കൂടിയുള്ള വിസ ലഭിച്ചു ആ ക്ഷണവും എനിക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. 2012,2013 എന്നീവര്‍ഷങ്ങളില്‍ യഥാക്രമം ചൈന, ശ്രീലങ്ക,ഖത്തര്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സ്വര്‍ണം നേടാന്‍ ഞങ്ങള്‍ക്ക് പറ്റി. 2014 ലെ അര്‍ജുന അവാര്‍ഡ് എനിക്ക് ലഭിച്ചു. എല്ലാം ദൈവാനുഗ്രഹം എന്നേ എനിക്ക് പറയാനാകൂ.

പുതിയ പ്ലേയേഴ്സിനോട് പറയാനുള്ളത് ?

ഒരു ബാസ്കറ്റ് ബോള്‍ പ്ലേയര്‍ എന്ന നിലയില്‍ ഒരു പെണ്‍കുട്ടിക്ക് എവിടെ വരെ എത്താന്‍ സാധിക്കുമോ അത് നേട്ടങ്ങള്‍ കൈക്കുള്ളിലാക്കാന്‍ എനിക്ക് സാധിച്ചു. ബാസ്കറ്റ് ബോളില്‍ എന്തൊക്കെ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചു അതൊക്കെ എനിക്ക് നേടിയെടുക്കാന്‍ സാധിച്ചു.

നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ആത്മവിശ്വാസമാണ്. അതിന് ആണെന്നോ പെണ്ണെന്നോ തരംതിരിവില്ല. നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറുക. സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന അദ്ധ്വാനം ചെയ്യുക. കുടുംബത്തില്‍ നിന്നുള്ള പിന്തുണയും നേട്ടങ്ങള്‍ കൈവരിക്കാന്‍ എന്നെ സഹായിച്ചു. ബാസ്കറ്റ് ബോള്‍ കോച്ചിംഗ് സെന്‍റര്‍ ആരംഭിക്കണമെന്നുണ്ട്. ഉടനെ തന്നെ അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്.

കുടുംബം

സ്വന്തം വീട് കോട്ടയം കൊല്ലാട്ട്. എന്‍റെ പപ്പ ജോസ് തോമസ് എനിക്ക് 21 വയസായപ്പോള്‍ മരിച്ചു. മമ്മി റോസമ്മ ഹൗസ് വൈഫാണ്. എനിക്ക് ഒരു സഹോദരനും ഒരു സഹോദരിയും. ഭര്‍ത്താവ് രാഹുല്‍ കോശി.അദ്ദേഹം രവി പിള്ളെ ഗ്രൂപ്പില്‍ വര്‍ക്ക് ചെയ്യുന്നു. ഞങ്ങള്‍ക്ക് രണ്ട് മക്കള്‍ ആര്യന്‍, ആരാധന

Leave a Reply

Your email address will not be published. Required fields are marked *