മനോജ് കാനയുടെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങറിയാം

സംവിധായകന്‍ മനോജ് കാനയുടെ പുതിയ സിനിമയുടെ പൂജ നാളെ എഴുപുന്നയില്‍

പി. ആര്‍ സുമേരന്‍

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ മനോജ് കാനയുടെ പുതിയ സിനിമയുടെ പൂജ നാളെ രാവിലെ 9.30 ന് എഴുപുന്നയില്‍ നടക്കും. മലയാളത്തിലെ നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, അഡ്വ. എ എം ആരിഫ് എം പി, അക്ബര്‍ ട്രാവല്‍സ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ നാസര്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നാടൻ സുധീര്‍ കരമന തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.പി.ആർ.സുമേരൻ (പി.ആർ.ഒ.) 9446190254

Leave a Reply

Your email address will not be published. Required fields are marked *