മറക്കരുത് ഇന്നത്തെ ദിനം


അറിയുമോ ഇന്നത്തെ ദിവസം നാം മറക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടകുരുതി ഇന്നാണ് നടന്നത്. അത്തരം കൂട്ടക്കൊലകളുടെ ചോരയില്‍ ചവിട്ടിയാണ് നാം ഇന്ന് സ്വാതന്ത്ര്യം ആവോളം നുകരുന്നത്. 1919 ല്‍ ആണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലനടന്നത്. അതിനെ നാം ‘ജാലിയന്‍വാലബാഗ്’ എന്ന് പേരിട്ടുവിളിച്ചു.


നിരായുധരായ ഒരുകൂട്ടം ജങ്ങളുടെ നേരെ ബ്രിട്ടിഷ് ജനറല്‍ ഡയറിന്‍റെ കീഴിലുള്ള സൈന്യം വെടി ഉതിര്‍ക്കുകയും നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നേതാക്കളിലേക്ക് മാത്രം ഒതുങ്ങി കൂടുകയും പരസ്പരം പോര്‍വിളികള്‍ നടത്തുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്. നിങ്ങള്‍ നടത്തുന്ന ഒരോ പോറാട്ടുനാടകങ്ങളും ഇത്തരത്തില്‍ ജീവന്‍ പൊലിഞ്ഞ രക്തസാക്ഷികള്‍ക്ക് നേരെയുള്ള ചാട്ടവാര്‍ അടിയാണെന്ന്

Leave a Reply

Your email address will not be published. Required fields are marked *