‘സത്യനേശന്‍ നാടാര്‍ക്ക് നായികയെ വേണം’

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ” കടവുള്‍ സകായം നടന സഭ “സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലേക്‌ നായികയെ ആവശ്യമുണ്ട്.


രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു.


ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസെെനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിർവഹിക്കുന്നു.എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍,
മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍

Leave a Reply

Your email address will not be published. Required fields are marked *