മൂവായിരം വർഷം പഴക്കമുള്ള മമ്മിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്തി ഗവേഷകർ

നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്തു അടക്കിയതാണ് ഈജിപ്ത്യൻ ഫറവോൻ അമെൻഹോടെപിന്റെ ശരീരം. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങളൊക്കെ അഴിച്ചുമാറ്റി എങ്ങനെയാണ് ശരീരം അടക്കിയിരിക്കുന്നതെന്നറിയാൻ ഗവേഷകർക്ക് താല്പര്യം ഉണ്ടായിരുന്നു. ഇത്രയധികം കരുതലോടെ അടക്കിയിരിക്കുന്ന മമ്മിയെ അഴിച്ചു പരിശോധിക്കാനും സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിക്കാതെ തന്നെ ശരീരം എങ്ങനെയാണ് അടക്കിയത് എന്തെല്ലാം കൂടെ അടക്കിയിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്.


അമെൻഹോട്ടെപ്പ് മരിക്കുമ്പോൾ ഏകദേശം 35 വയസായിരുന്നു.169 സെ.മീ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങൾക്കുള്ളിൽ 30 തകിടുകളും സ്വർണ മുത്തുകളുള്ള അതുല്യമായ സ്വർണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. ഹൈടെക് സ്കാനെറുകൾ ഉപയോഗിച്ചാണ് മമ്മിഫൈ ചെയ്ത ശരീരം സ്കാൻ ചെയ്തിരിക്കുന്നത്. ശരീരം സ്കാന് ചെയ്യുകയും പൊതിഞ്ഞിരിക്കുന്ന തിന് താഴെയുള്ള രൂപം ഇതിലൂടെ കാണാനും സാധിച്ചിരിക്കുന്നു. ഒളിഞ്ഞിരുന്ന പല രഹസ്യങ്ങളും സ്കാനിങ്ങിലൂടെ ഗവേഷകർ കണ്ടെത്തി. ഡീകോഡ് ചെയ്ത ഹൈറോഗ്ലിഫിക്സിന്റെ സഹായത്തോടെ ബി സി 11 നൂറ്റാണ്ടിൽ ഒരിക്കൽ മമ്മി അഴിച്ചു മാറ്റിയതായി ഈജിപ്തോളജിസ്റ്റുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *