നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ മനുഷ്യര്‍ ശസ്ത്രക്രീയ നടത്തിയതിന് തെളിവുമായി ഗവേഷകര്‍

നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ മനുഷ്യന്‍ ശസ്ത്രക്രീയ ചെയ്തതിന് തെളിവ് കണ്ടെത്തിയതായി ഗവേഷകര്‍. ‌5,300 വർഷങ്ങൾക്ക് മുമ്പെ മനുഷ്യനിൽ നടത്തിയ ആദ്യത്തെ ചെവി ശസ്ത്രക്രിയയുടെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി എന്നാണ് പറയുന്നത്. സ്പെയിനിലെ വല്ലാഡോലിഡ് സർവകലാശാലയിലെയും ഇറ്റലിയിലെ സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിലെയും ഗവേഷകർ 2018 -ൽ ഡോൾമെൻ ഓഫ് എൽ പെൻഡനിസിൽ നിന്ന് കുഴിച്ചെടുത്ത മനുഷ്യ തലയോട്ടിയിലാണ് ഈ പഠനം നടത്തിയത്. പഠനങ്ങളുടെ രൂപരേഖ സയന്റിഫിക് റിപ്പോർട്ട്സ്ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള സ്ഥലമായിട്ടാണ് ആദ്യകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഈ സ്ഥലം ഉപയോ​ഗിച്ചിരുന്നത്. 35 -നും 50 -നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെ തലയോട്ടിയുടെ പഴക്കം 5,300 വർഷങ്ങളാണ്. ഇതായിരിക്കാം ചെവിയിൽ നടന്ന ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ എന്നാണ് കരുതുന്നത്. ആധുനിക ശാസ്ത്രത്തിൽ, ഈ പ്രക്രിയയെ മാസ്റ്റോഡെക്ടമി എന്ന് വിളിക്കുന്നു. അണുബാധയുണ്ടായേക്കാവുന്ന ഒരിടത്തിന് പിന്നിൽ വൃത്തിയാക്കുന്നതിനാണ് ഇത് നടത്തുന്നത്.


ഒരു കട്ടിയുള്ള ഉപകരണവും കണ്ടെത്തി. ഒന്നിലധികം തവണ വീണ്ടും ചൂടാക്കിയതിന്റെ തെളിവുകൾ അതിൽ ഉണ്ടായിരുന്നു. ഇത് രക്തസ്രാവം തടയുന്നതിനുള്ള ഒരു പ്രതിരോധ ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു. സ്ത്രീയുടെ തലയോട്ടിയിൽ അസ്ഥികൾ വീണ്ടും വളർന്നതിന്റെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *