ഇടവേളബാബുവിന്‍റെ പരാമര്‍ശം; നിശ്ശബ്ദരായിരിക്കുന്നവര്‍ ‘ഷമ്മി’മാരാണെന്ന് വിലയിരുത്തേണ്ടിവരും അഞ്ജലി മേനോന്‍

പാര്‍വ്വതിക്ക് പുറമെ ഇടവേളബാബുവിന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സംവിധായിക അഞ്ജലി മേനോന്‍.’ലൈംഗീക അതിക്രമം അതിജീവിക്കുന്ന വ്യക്തി നേരിടേണ്ടി വരുന്നത് ശാരീരിക പീഡനമോ ആഴമേറിയ മാനസിക ആഘാതമോ മാത്രമല്ല.വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണ് അതിജീവിച്ചവള്‍ നടത്തേണ്ടി വരുന്നത്.

അങ്ങനെയുള്ള ഒരാള്‍ക്കെതിരെ കുത്തുവാക്കുകള്‍ പറയുന്നതും മരിച്ചവരോട് ഉപമിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്’ അഞ്ജലി പറഞ്ഞു.നിശ്ശബ്ദരായിരിക്കുന്നവര്‍ ദ്രോഹിക്കുന്നവരുടെ പക്ഷത്താണ്.വിയോജിപ്പുള്ളവര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ‘ഷമ്മി’മാരാണെന്ന് വിലയിരുത്തേണ്ടി വരും. ഇത് തിരുത്താനുള്ള അവസരമാണ്. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ചലച്ചിത്ര മേഖല സ്വയം നാശത്തിലേക്ക് പോകുമെന്നും അഞ്ജലി മേനോന്‍ ചൂണ്ടിക്കാട്ടി

. ‘നെയിംലെസ് ആന്‍ഡ് ഷെയിംലെസ്’ എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *