യാർ ഈന്ത ദേവതൈ!!!! വീണ്ടും സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ

” തുമ്പുകെട്ടിയിട്ട ചുരുൾ മുടിയില്ല. തുളസി കതിരിലയും ചൂടിയിട്ടില്ല. എന്നാലും മൊഞ്ചിന് ഒരു കുറവുമില്ല. അതിപ്പോൾ മോഡേൺ ആകാൻ തുനിഞ്ഞാൽ ചേച്ചി അടിമുടി അങ്ങ് മാറി പോകില്ലേ. പ്രായം ഇങ്ങട് പുറകോട്ട് ആക്കുന്ന മെഷീൻ വല്ലതും ഉണ്ടെങ്കിൽ ഒരെണ്ണം ഞങ്ങൾക്കും വേണം “മഞ്ജുവിനെ ഫാൻസ് പേജിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വൈറലായിരിക്കുന്നത്. പതിവുപോലെ മാസ് ലുക്കിലാണ് മഞ്ജുവിന്റെ വരവ്.മഞ്ജുവിനെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോ ദിവസവും കൂടുതൽ ചെറുപ്പമായ കൊണ്ടിരിക്കുന്ന മഞ്ജു ആരാധകരെ അത്ഭുതപ്പെടുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


തുടർച്ചയായി രണ്ട് വർഷം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടിയ മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി വന്നിരുന്നു .

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.

മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന ചിത്രം. അന്ന് മഞ്ജുവിനെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തിരിച്ചുവന്ന വ്യക്തിയാണ് മഞ്ജു വാര്യർ. ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തിയാണ് മഞ്ജു വാര്യർ.സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിന്റെ കാരണം അവരുടെ വ്യക്തിത്വം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *