‘അവള്‍ എന്‍റേത് മാത്രമാണ് ലോകം എന്തും പറഞ്ഞുകൊള്ളട്ടെ ‘ വിമര്‍ശനത്തിന് താരത്തിന്‍റെ മറുപടി ഇങ്ങനെ

നടി മുക്ത ഒരു ചാനൽ പ്രോഗ്രാമിനിടയിൽ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ വിവാദമായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആണ് മുക്തയും മകളും ഗസ്റ്റ് ആയി എത്തിയത്. സംസാരിക്കുന്നതിനിടെ അവതാരക ആറ് വയസ്സായ പെൺ കുഞ്ഞിനോട് അമ്മ എന്തൊക്കെ പഠിപ്പിച്ച് തന്നിട്ടുണ്ട് എന്ന് ചോദിച്ചു. ഇതിന് മറുപടി പറഞ്ഞത് മുക്തയാണ്. മകളെ കൊണ്ട് ക്ലീനിങ്ങും കുക്കിങ്ങും ഒക്കെ അത്യവശ്യം ചെയ്യിക്കാറുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നീട്, അവൾ പെൺകുട്ടിയല്ലേ , മറ്റൊരു വീട്ടിൽ ചെന്ന് കയറാനുള്ളതല്ലേ അതു കൊണ്ട് പണികൾ എല്ലാം അറിഞ്ഞിരിക്കണം എന്നും മുക്‌ത പറഞ്ഞു. ആർട്ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെ മാത്രമാണെന്നും, വിവാഹ ശേഷം വീട്ടമ്മ മാത്രമാണെന്നുമായിരുന്നു മുക്തയുടെ വാദം.

ഇത് കേട്ടു നിന്നവരാവട്ടെ നിറഞ്ഞ കൈയടിയോടെ അത് സ്വാഗതം ചെയ്തു. അവതാരക മുക്തയുടെ മെച്യൂരിറ്റി ആണ് ഇങ്ങനെ ഉള്ള ആശയത്തിന് കാരണം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്ന് നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഈ വീഡിയോ യൂട്യൂബിലൂടെ ഒഴുകി നടന്നിരുന്നു. ഒരു വലിയ വിഭാഗം ജനങ്ങൾ ഇത് ഏറ്റെടുക്കുകയും. രൂക്ഷമായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പെൺകുട്ടികളെ കെട്ടിച്ചയയ്ക്കാനും, വീട്ടിലെ പണി ചെയ്യിപ്പിക്കാനും മാത്രം വളർത്താനുള്ളതാണെന്ന മാതാപിതാക്കളുടെ തെറ്റിദ്ധാരണയെ പരിപോഷിപ്പിക്കുന്ന വിധത്തിലായിരുന്നു താരത്തിന്റെ സംഭാഷണം എന്ന് പലരും തുറന്നടിച്ചു. മുക്തയെ പോലൊരു സെലിബ്രറ്റി ലക്ഷകണക്കിന് ആളുകൾ കാണുന്ന ടെലിവിഷൻ പ്രോഗ്രാമിൽ വന്ന് ഇങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് അവരുടെ വാദം. അവതാരകയുടെ കമന്റും വിമർശനങ്ങൾക്ക് കാരണമായി. പെൺകുട്ടിയായാലും, ആൺകുട്ടിയായാലും സ്വന്തം കാര്യങ്ങൾ നോക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്, അല്ലാതെ പെൺകുട്ടി ആയതിന്റെ പേരിൽ മാത്രം വീട്ടു ജോലികൾ അറിഞ്ഞിരിക്കണം എന്ന് പറയുന്ന കാഴ്ചപ്പാട് തെറ്റാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇത് കാഴ്ചക്കാരിൽ ഇത്തരം ചിന്താഗതികൾ വളർന്നു വരാൻ ഇടയാകുമെന്നും ചിലർ വ്യക്തമാക്കുന്നു. അതു പോലെ കോമഡി പ്രോഗ്രാമുകളിലും മറ്റും മനുഷ്യരെ നിറത്തിന്റയും, ശാരീരിക പ്രത്യേകതകളുടെയും പേരിൽ കളിയാക്കി ആളുകളെ ചിരിപ്പിക്കാൻ നോക്കുന്ന രീതിയും അംഗീകരിക്കാൻ കഴിയാത്തത് ആണെന്നും വാദ മുഖങ്ങൾ ഉയർന്നു. എന്തായാലും ഈ പ്രശ്നം സമൂഹ മാധ്യമങ്ങളിൽ മറ്റൊരു തരംഗം സൃഷിട്ടിച്ചിരിക്കുക ആണ്.

അതേ സമയം പരാമര്‍ശം വിവാദമായതോടെ മുക്ത മറുപടിയായി വീണ്ടും രംഗത്തെത്തി. താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും ലോകം എന്തും പറയട്ടെ അവള്‍ എന്‍റേത് മാത്രമാണെന്നും മുക്ത പറഞ്ഞു.

താരത്തിന്‍റെ വാക്കുകള്‍

ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe… ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു 🙏🏼1d

Leave a Reply

Your email address will not be published. Required fields are marked *