“പുഷ്പ “യിൽ സാമന്തയുടെ ഐറ്റം ഡാന്‍സ്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.സാമന്ത ചുവടുവെയ്ക്കുന്ന പാർട്ടി ഗാനത്തി ന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നരക്കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പറാണ് പുഷ്പയിലെ ഗാനം. മലയാളത്തിൽ രമ്യാ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

ഡിസംബർ 17 ന് ചിത്രം റിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.ഫഹദി ന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അല്ലു അർജുൻ പുഷ്പയിൽ എത്തുന്നത്.250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടം സെട്ടി മീഡിയയുടേയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *