ഇനിയാരും ‘തല’യെന്ന് വിളിക്കരുത്; അജിത്

ലോകമെമ്പാടും ആരാധകരുള്ള താരമാണ് തമിഴ് താരം അജിത്. ആരാധകര്‍ അദ്ദേഹത്തെ തല എന്നാണ് വിളിച്ചിരുന്നത്. എ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘ദീന’ എന്ന ചിത്രത്തിനു ശേഷമാണ് ആരാധകർ അജിത്തിനെ ‘തല’ എന്നു വിളിക്കാൻ തുടങ്ങിയത്. എന്നാല്‍ തന്നെ ഇനിയാരും തലയെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെടുകയാണ് നടന്‍. അജിത് എന്നോ അജിത്കുമാറെന്നോ എ.കെയെന്നോ വിളിക്കാം എന്നും അജിത് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.


ഇത്തരത്തിലുള്ള തീരുമാനത്തിന്‍റെ കാരണം എന്താണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. എന്നാൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ആരാധകരും അജിത് ആരാധകരും തമ്മിലുള്ള ഓൺലൈൻ വാക്പോരുകളാണു കാരണമെന്നാണ് അനുമാനം. ധോണിയെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *