ധനുഷ്, അക്ഷയ് കുമാര്‍ , സാറാ അലിഖാന്‍ എന്നിവരുടെ ‘അത്‍രംഗീ രേ’

ധനുഷ് നായകനായെത്തുന്ന ഹിന്ദി ചിത്രം ‘അത്‍രംഗീ രേ’ട്രെയിലര്‍ പുറത്ത്. അക്ഷയ് കുമാര്‍, സാറാഅലിഖാന്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ആനന്ദ് എല്‍ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്ഹിമാന്‍ഷു ശര്‍മ്മയാണ് . ‘അത്‍രംഗീ രേ’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് പങ്കജ് കുമാര്‍ ആണ്. എഡിറ്റിംഗ് ഹേമല്‍ കോത്താരി.

ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് ‘അത്‍രംഗീ രേ’ നിര്‍മിക്കുന്നത്. സാറാ അലിഖാന്‍ നായികയായെത്തുന്ന ചിത്രത്തില്‍ മുഹമ്മദ് സീഷാൻ അയ്യുബ്, ഡിംപിള്‍ ഹയാതി തുടങ്ങിയവരും അഭിനയിക്കുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം ഷൂട്ടിംഗ് നീണ്ടുപോയത്.


പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘അത്‍രംഗീ രേ’ എത്തുക. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ‘അത്‍രംഗീ രേ’ ക്രിസ്‍മസ് ചിത്രമായിട്ടായിരിക്കും തിയേറ്ററില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *