ലെഹങ്കയില്‍ അതിസുന്ദരിയായി അലായ

ബോളിവഡ് നടി അലായയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വെള്ളയും നീലയും നിറങ്ങളിലുള്ള ലെഹംഗ അണിഞ്ഞുനിൽക്കുന്ന അലായയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അലായയുടെ സ്റ്റൈലിസ്റ്റ് സനം രതാൻസിയാണ്‌ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിൽ പൂക്കളുടെ ഡിസൈനിൽ നീലനിറത്തിൽ എംബ്രോയ്ഡറി വർക്ക് ചെയ്തതാണ് ലെഹംഗ.

സെലബ്രിറ്റി ഫാഷൻ ഡിസൈനറായ അനിക ഡോങ്‌റെ ആണ് ഈ ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. എംബ്രോയ്ഡറി വർക്കിനൊപ്പം സീക്വൻസ് വർക്കുകൾ കൂടി ഇടകലർത്തിയാണ് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതേ ഡിസൈനിൽ തീർത്ത സ്ലീവ് ലെസ് ബ്ലൗസ് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. നെറ്റിൽ നീലനിറമുള്ള പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്ക് ചെയ്തതാണ് ദുപ്പട്ട. ജിമിക്കി കമ്മലാണ് ലെഹംഗയ്ക്കൊപ്പം ആക്സസറീസ് ചെയ്തിരിക്കുന്നത്.

ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *