കറ്റാര്‍ വാഴ കൃഷി ചെയ്ത് ലാഭം കൊയ്യാം

കറ്റാര്‍ വാഴ ജെല്ല് വലിയ വിലകൊടുത്താണ് നമ്മൊളൊക്കെ വിപണിയില്‍ നിന്ന് വാങ്ങിക്കുന്നത്. അല്‍പ്പമൊന്ന് ശ്രദ്ധവച്ചാല്‍ നമ്മുടെ തൊടിയില്‍ കൃഷി ചെയ്യാവുന്നതാണ്.

വിവിധ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന സസ്യമാണ് കറ്റാര്‍വാഴ.അസ്‌ഫോഡെലേഷ്യേ കുടുംബത്തില്‍പ്പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്.


നിരവധി ധാതുക്കളും വിറ്റാമിനുകളും മറ്റ് സജീവ ഘടകങ്ങളും അടങ്ങിയ ഒരു ചെടിയാണ് കറ്റാർ വാഴ. 99% വെള്ളവും വിറ്റാമിനുകൾ, സ്റ്റിറോളുകൾ, ഗ്ലൂക്കോമാനാനുകൾ, അമിനോ ആസിഡുകൾ, ലിപിഡുകൾ എന്നിവയുടെ മറ്റ് ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ആന്തരിക ജെൽ ഇതിലുണ്ട്. ഗ്ലൈക്കോസൈഡുകളും അടങ്ങിയിരിക്കുന്നു. കറ്റാർ വാഴ ഒരു ചൂടുള്ള ഉഷ്ണമേഖലാ വിളയുടെ കീഴിലാണ് വരുന്നത്, ഇത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ വളരും. വരണ്ട പ്രദേശങ്ങളിലും കുറഞ്ഞ മഴയുള്ള പ്രദേശങ്ങളിലും ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥകളിൽ ഇത് എളുപ്പത്തിൽ കൃഷിചെയ്യാം. കുറഞ്ഞ മഴയുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്.


തണുത്ത പ്രദേശങ്ങളിൽ കറ്റാർ വാഴ വളർത്താൻ കഴിയില്ല. കറ്റാർ വാഴ പലതരം മണ്ണിൽ ഉത്പാദിപ്പിക്കാമെങ്കിലും പി.എച്ച് പരിധി 8.5 വരെ ഉള്ളിടത്ത് ഉൽപ്പാദിപ്പിക്കുന്നതാണ് നല്ലത്. ഈ ചെടി കറുത്ത പരുത്തി മണ്ണിൽ വളരാൻ അനുയോജ്യമാണ്. ഉപ്പുരസമുള്ള മണ്ണിലാണ് കറ്റാർവാഴ ഏറ്റവും നന്നായി ഉത്പാദിപ്പിക്കുന്നത്.

കൃഷിരീതി


ഇതിന്റെ തണ്ടു എടുത്തും നടാം .അങ്ങനെ നടുമ്പോൾ തണ്ടിൻറെ ചുവട്ടിൽ നിന്നും വെള്ളനിറം ഉൾപ്പടെ മുറിച്ചു എടുത്തു നട്ടും പിടിപ്പിക്കാം . ചട്ടിയിലും ഗ്രോബാഗിലും ഇതുനടാം .ഇവയിൽ നടുമ്പോൾ വേഗം മുളക്കുവാൻ മണ്ണ് ഇട്ടു നിറക്കുമ്പോൾ അതിനോടപ്പം പഴത്തിൻറെ തൊലി മുറിച്ചു ചെറുകഷണങ്ങൾ ആക്കി ലെയർ ലെയർ ആയി വേണം മണ്ണും പഴത്തൊലിയും ഇട്ടു നിറയ്ക്കണം അതിൽ വേണം നടൻ വേഗം മുളച്ചു വരും . അധികം പരിചരണം ആശ്യമില്ല .

കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുള്ളിലെ വായു ശുദ്ധികരിക്കുന്നു.

കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *