അമ്പലപ്പുഴപായസത്തിനുപിന്നിലെ രസകരമായ ചരിത്രം അറിയാമോ

രുചിപെരുമയില്‍  കെങ്കേമനായ അമ്പലപ്പുഴ പാല്‍പായസത്തെകുറിച്ച് പൈതൃകത്തില്‍ ഇന്ന് നമുക്ക് പരിചയപ്പടാം. അമ്പലപ്പുഴ പാല്‍പായസത്തെ കുറിച്ച് ഒരു മുഖവുര നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒരിക്കലെങ്കിലും അമ്പലപ്പുഴപാല്‍പായസം രുചിച്ചുനോക്കാത്ത മലയാളികള്‍ കുറവാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രധാനവഴിപാടാണ് ‘പാല്‍പായസം’. പാല്‍പായസത്തിന് പിന്നില്‍ രസകരമായ വലിയൊരുചരിത്രം ഒളിഞ്ഞുകിടപ്പുണ്ട്.

 എ.ഡി. 1545ല്‍ ചെമ്പകശ്ശേരി രാജാവായിരുന്ന പൂരാടം തിരുനാള്‍ ദേവനാരായണനാണ് ക്ഷേത്രം പണികഴിപ്പിച്ചത് രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണന്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. 1746ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന  മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്‌പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമര്‍പ്പിച്ച ശേഷം പദ്മനാഭദാസന്‍ എന്ന പേരു സ്വീകരിച്ചത് എന്നും ഒരുവാദമുണ്ട്

 ചെമ്പകശ്ശേരി രാജാവ് ഒരു തമിഴ് ബ്രാഹ്മണപ്രഭുവില്‍ നിന്നും പണം കടം വാങ്ങി. എന്നാല്‍ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാന്‍ രാജാവിന് സാധിച്ചില്ല.  ആ ബ്രാഹ്മണന്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ വന്ന് തന്‍റെ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുത് എന്ന്.  രാജാവ് മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവന്‍ നെല്ലും ക്ഷേത്രത്തില്‍ എത്തിക്കുകയും ചെയ്തു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുന്‍പായി ധാന്യം അളന്നുമാറ്റുവാന്‍  ആവശ്യപ്പെട്ടു. മന്ത്രി ശട്ടം കെട്ടിയതുപ്രകാരം ആരും തന്നെ നെല്ല് അളന്നുമാറ്റുവാന്‍ ബ്രാഹ്മണനെ സഹായിച്ചില്ല. ആ ബ്രാഹ്മണന്‍ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമര്‍പ്പിച്ചു. ‘ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്‍പായസം നല്‍കൂ.എന്ന്പറഞ്ഞുകൊണ്ട് ബ്രാഹമണന്‍ പോയി. അന്നു മുതലാണു ഇപ്പോള്‍ നാം കാണുന്ന പാല്‍പ്പായസം ക്ഷേത്രത്തില്‍ ഉണ്ടാക്കി തുടങ്ങിയത്.

  അമ്പലപ്പുഴപാല്‍പായസം ഉണ്ടാക്കുന്നത്. തിടപ്പള്ളിയിലാണ്. പാല്‍പായസത്തിന്റ നിര്‍മ്മാണ പക്രീയ അതിരാവിലെ തന്നെ ആരംഭിക്കും. ക്ഷേത്രത്തിലെ മണികിണറ്റിലെ വെള്ളമാണ് പായസം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. വലിയ വാര്‍പ്പില്‍ മണികിണറിലെ വെള്ളം തിളപ്പിക്കും. രാവിലെ ഏഴുമണിക്കു പ്രത്യേക കോരികകളില്‍ പാല്‍ അളക്കും. വെള്ളം തിളച്ചുകഴിഞ്ഞാല്‍ പാല്‍ ചേര്‍ത്ത് വറ്റിക്കുന്നു. ഗോപാലകഷായം എന്നു മറ്റൊരുപേരും കൂടി അമ്പലപ്പഴ പാല്‍പായസത്തിനുണ്ട്.നാല് ലിറ്റര്‍ വെള്ളത്തിന് ഒരുലിറ്റര്‍ പാല്‍ എന്ന കണക്കിലാണ് ചേര്‍ക്കുന്നത്. വളരെ സമയമെടുത്ത് വെള്ളം മുഴുവന്‍ വറ്റിക്കുന്നു. പാലിന്‍റെ നാലിലൊന്ന് ഭാഗവും വറ്റിക്കുന്നു. പതിനൊന്ന് മണിയൊടെ അരിയിടും. ഉണക്കലരിയാണ് പാല്‍പായസത്തിന് ഉപയോഗിക്കുന്നത്. മുക്കാല്‍ മണിക്കൂറോളം എടുത്താണ് ഉണക്കലരി വേവിക്കതുന്നത്. പഞ്ചസാര ചേര്‍ക്കേണ്ടസമയത്ത് പാചകകാരന്‍ വാസുദേവ എന്നു നീട്ടിവിളിക്കുന്നു. പഞ്ചസാര ചേര്‍ത്തിന് ശേഷം 42 ലിറ്റര്‍ പാല്‍പായസമാണ് ക്ഷേത്രത്തില്‍ എന്നും ഉണ്ടാക്കുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *