മകന്റെ കണ്ണ് സ്വത്തിൽ!!! കോടികൾ വിലമതിക്കുന്ന സ്വത്ത് സംസ്ഥാനത്തിന് കൈമാറി വൃദ്ധൻ

മകനോടുള്ള ദേഷ്യത്തിൽ തന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ വൃദ്ധ പിതാവ് സംസ്ഥാനത്തിന് കൈമാറി. ഗണേശ് ശങ്കർ പാണ്ഡെ എന്ന ഇദ്ദേഹം പീപ്പിൾസ് മാണ്ഡി സ്വദേശിയാണ്. മൂത്തമകൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും എന്റെ പേരിലുള്ള സ്വത്തുവകകളാണ് അവന്റെ ലക്ഷ്യമെന്നും 83- കാരനായ അദ്ദേഹം പറഞ്ഞു. പിന്നീട് എടുത്ത തീരുമാനമാണ് 2.5 കോടി വരുന്ന സ്വത്തുക്കൾ സംസ്ഥാനത്തിന് കൈമാറാമെന്ന്. പുകയില വ്യാപാരം നടത്തുന്ന പാണ്ഡെ സിറ്റി മജിസ്ട്രേറ്റ് പ്രതിപാൽ സിങ്ങിന് വിൽപത്രത്തിന്റെ പകർപ്പ് കൈമാറി.


1983-ലാണ് പാണ്ഡെയും സഹോദരന്മാരായ നരേഷ് ശങ്കർ പാണ്ഡെ, രഘുനാഥ്, അജയ് ശങ്കർ, എന്നിവർ ചേർന്ന് 1,000 ചതുരശ്രയടി ഭൂമി സ്വന്തമാക്കി. ശേഷം എല്ലാവരുടെയും സഹകരണത്തോടെ അവിടെ ഒരു മാളിക പണിതു.എല്ലാ സഹോദരന്മാരുടെയും കുടുംബങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് പരസ്പരധാരണയോടെ സ്വത്തുക്കൾ നാലായി വിഭജിച്ചു. ഇതിൽ പാണ്ഡെയ്ക്ക് ലഭിച്ച വീതമാണ് തനിക്ക് വേണമെന്ന് പറഞ്ഞ് മകൻ പ്രശ്നമുണ്ടാക്കിയത്.


മൂത്തമകൻ ദിഗ് വിജയും ഭാര്യയും രണ്ട് കുട്ടികളും പാണ്ഡെക്കൊപ്പമാണ് താമസിച്ചിരുന്നത്. മകൻ കുറെ കാലങ്ങളായി സ്വത്ത് ആവശ്യപ്പെട്ടുകൊണ്ട് വൃദ്ധ പിതാവിനെ ബുദ്ധിമുട്ടിച്ചിരുന്നു.” എന്റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. പലപ്പോഴും എന്നോട് മോശമായി പെരുമാറുന്നു. എന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവന്റെ ശ്രമം. അതുകൊണ്ടാണ് ഞാൻ അവ കൈമാറ്റം ചെയ്യുവാൻ തീരുമാനിച്ചത്. ജില്ലാ മജിസ്ട്രേറ്റിന് സ്വത്തുവകകൾ നൽകുകവഴി എന്റെ മരണശേഷം സർക്കാരിന് അത് ശരിയായി വിനിയോഗിക്കാൻ കഴിയും. ജീവിക്കുവാൻ ആവശ്യമായ പണം എന്റെ കയ്യിലുണ്ട് അദ്ദേഹം പറഞ്ഞു.പാണ്ഡെയുമായി ഉടൻ ഈ വിഷയം ചെയ്യുമെന്നും അദ്ദേഹം ഔപചാരികമായി പരാതി നൽകിയാൽ വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും, ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ.സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *