അനുരാധയുടെജീവിതവഴികൾ 5

ഗീതപുഷ്കരന്‍

അടുത്ത പ്രഭാതത്തിൽ അനുരാധ വൈകിയാണ് ഉണർന്നത്. വലതു കവിൾത്തടം വല്ലാതെ ചുവന്നും നീരുവച്ചുമിരുന്നു. രാവിലെ ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. ഇളയവൾ ബിന്ദു ദോശ ചുടുന്നൊണ്ടായിരുന്നു അടുക്കളയിലേക്കു കടന്നപ്പോഴേ അവൾ ചായയെടുത്തു നീട്ടി – ചേട്ടത്തി ചായ കുടിച്ചിട്ട് പോയി കുളിച്ചോളു. ഇവിടെ ഞാൻ നോക്കിക്കോളാം..

ചെറിയൊരു ചിരിയോടെ ചായ വാങ്ങിക്കുടിച്ച് അനുരാധ കുളിക്കാൻപോയി.
അമ്മയുടെ മുറുമുറുപ്പ് കേട്ടില്ല എന്നു നടിച്ചു.
8 മണിയോടെ അനുരാധ ഓഫീസിലേക്കു പുറപ്പെട്ടു.

ഓഫീസിൽ എല്ലാവരും കവിളിനെന്തു പറ്റി എന്ന് ചോദിച്ചു പല്ലുവേദനയാണ് എന്നു മറുപടി പറഞ്ഞു. അന്നും ഒരല്പം ലേറ്റായി ഓഫീസിൽ നിന്നിറങ്ങാൻ . ഏഴുമണിയോടെ ബസ്സ്റ്റോപ്പിൽ ഇറങ്ങി , കടയിൽ കയറാതെ തന്നെ അനുരാധ വീട്ടിലേക്കു നടന്നു. ആരും ഒന്നും സംസാരിക്കാതെ തന്നെ ആരാത്രി കടന്നു പോയി.

രാവിലെ പതിവു തെറ്റിക്കാതെ അടുക്കളയിൽക്കയറി ആഹാരമുണ്ടാക്കി. 8 മണിക്ക് ഓഫീസിലേക്ക് പുറപ്പെടുമ്പോൾ അനുരാധ സുന്ദരേശനോടു പറഞ്ഞു. ഞാനിന്ന് വൈകുന്നേരം എന്റെ വീട്ടിലേക്ക് പോകും. തിരക്കി വരാൻ നിൽക്കണ്ട.
പലരുംനോക്കിനിൽക്കേ നിങ്ങൾ എന്നെ തല്ലി. തെറ്റ് ചെയ്തിട്ടൊന്നും ആയിരുന്നില്ലല്ലോ തല്ലിയത്. ഒരു വാക്കുപോലും – സാരമില്ല എന്നു പോലും ഈ കഴിഞ്ഞ രണ്ടു രാത്രികളിലും നിങ്ങൾ എന്നോട് പറഞ്ഞില്ല. ഇനി ഇവിടെ താമസിക്കുവാൻ എനിക്കു സാദ്ധ്യമല്ല. മിക്കവാറും എന്നും ജോലി കഴിഞ്ഞ് കുറച്ചു താമസിച്ചേ എനിക്ക് എത്തുവാൻ കഴിയുകയുള്ളു. ഉത്തരവാദിത്വമുള്ള ജോലിയാണ്.. ജോലി ഞാൻ കളയില്ല.
ഭാര്യാപദവി ഞാൻ ഉപേക്ഷിക്കുന്നു.

കഴുത്തിൽക്കിടന്ന താലിമാല ഊരി മേശപ്പുറത്തു വച്ച് മറുപടി കേൾക്കാൻ നിൽക്കാതെ അനുരാധ ഇറങ്ങി നടന്നു.

സുന്ദരേശൻ സ്തംഭിച്ചുനിന്നുപോയി.
അങ്ങിനെ അനുരാധയുടെ ദാമ്പത്യ കാണ്ഡം ഇവിടെ അവസാനിച്ചു.

അവസാനിച്ചു

നോവല്‍ ആദ്യഭാഗം മുതല്‍ക്കേ വായിച്ചു തുടങ്ങാം

Leave a Reply

Your email address will not be published. Required fields are marked *