രാഷ്ട്രതന്ത്രജ്ഞനായ എപിജെ

വര്‍ഷങ്ങള്‍ എത്രമാറി മറിഞ്ഞാലും ഇന്ത്യയുടെ മിസൈല്‍മാന്‍ ജനമനസ്സുകളിലുള്ള സ്ഥാനം അത് അങ്ങനെ തന്നെ കിടക്കും. മനുഷ്യ സ്നേഹി, ലോകപ്രശ്സതനായ ശാസ്ത്രഞ്ജന്‍ എന്നിങ്ങനെ വിശേണങ്ങള്‍ ഒട്ടനവധിയാണ് ഡോ.അവ്വുല്‍ പക്കിര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന അതുല്യപ്രതിഭയ്ക്ക് ഉള്ളത്.പ്രതിസന്ധികളും ദാരിദ്ര്യവും അലട്ടിയ ചെറുപ്പകാലത്തും അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് കലാം നേടിയത് ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൊണ്ടായിരുന്നു.

ദാരിദ്ര്യം പിടിമുറുക്കിയപ്പോഴും കലാം തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. പിന്നീട് വീട്ടിലെ പട്ടിണിയകറ്റാന്‍ ചെറു പ്രായത്തില്‍ തന്നെ കലാം പത്രം വില്‍ക്കാന്‍ പോയി തുടങ്ങി. സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നു. പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു കലാമിന്. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ പഠനത്തിനായി മാത്രം ചിലവിട്ടു. ഗണിതം പഠിക്കാനായിരുന്നു കൂടുതല്‍ താല്‍പര്യം. സ്‌കൂള്‍ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് 1954ല്‍ ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ കലാം അതിനു ശേഷം മദ്രാസിലേക്ക് ചുവടുമാറി

സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നു. എയര്‍ഫോഴ്സില്‍ പൈലറ്റാവാന്‍ ആഗ്രഹിച്ച് ലോകമറിയുന്ന ശാസ്ത്രജ്ഞനും പിന്നീട് ഇന്ത്യയുടെ പ്രസിഡന്റുമായ ജന നേതാവ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പല ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കും പുറകില്‍ കലാമിന്റെ ബുദ്ധിയായിരുന്നു. വിശേഷണങ്ങള്‍ എത്ര പറഞ്ഞാലും മതിയാവില്ല, അബ്ദുള്‍ കലാം എന്ന ഈ അതുല്യ പ്രതിഭയെ വര്‍ണ്ണിക്കാന്‍.
കലാം തന്റെ കരിയര്‍ തുടങ്ങാനുള്ള തറക്കില്ലിടുന്നത് മദ്രാസില്‍ നിന്നാണ്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 1955ല്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് ചേര്‍ന്ന കലാമിന് പക്ഷേ അവിടെ പരീക്ഷണങ്ങള്‍ അനവധി നേരിടേണ്ടി വന്നു.


പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു..


എന്‍ജിനിയറിങ് കഴിഞ്ഞ ഉടനേ കലാം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (DRDO) ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു.ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം.

ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച ദൗത്യം. ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്ത് മിഷൻ ‘നന്ദി’ അദ്ദേഹം പൂർത്തിയാക്കി. പ്രതിരോധമന്ത്രിയായ [[വി.കെ. കൃഷ്ണമേനോൻ]നന്ദി യെ കാണാൻ വന്നു. അദ്ദേഹത്തിന് നന്ദിയിൽ പറക്കണമെന്ന ആഗ്രഹം തോന്നി. മാത്രമല്ല കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പദ്ധതി നിർത്തിവെച്ചു. തന്നെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നായി കലാം ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമയത്താണ് വിഖ്യാത ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായ്ക്ക് കീഴില്‍ അദ്ദേഹം ജോലി ചെയ്തു തുടങ്ങിയത്. പിന്നീട് 1969ല്‍ കലാമിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലേക്ക് (ISRO) സ്ഥലംമാറ്റം ലഭിച്ചു. അവിടെ നിന്നാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ആ കൈകളിലൂടെ പിറക്കുന്നത്.

1965ല്‍ കലാം റോക്കറ്റ് പ്രൊജക്റ്റ് സാങ്കേതികവിദ്യയില്‍ തനിച്ച് ഗവേഷണം നടത്തി തുടങ്ങി. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അതിനായി കൂടുതല്‍ എന്‍ജിനിയര്‍മാരുടെ സേവനം കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനം (SLV) നിര്‍മിക്കുന്നതിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്നു കലാം. ആദ്യമായി ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനത്തില്‍ പരീക്ഷണാര്‍ഥം അയച്ച രോഹിണി എന്ന ഉപഗ്രഹം 1980ല്‍ വിക്ഷേപിക്കാനുമായി. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്നത് അന്നുമുതലാണ്.

പിന്നീട് നിരവിധി അഭിമാനാര്‍ഹമായ വിക്ഷേപണങ്ങള്‍ നടത്താന്‍ ഐഎസ്ആര്‍ഒ യെ സഹായിച്ച പിഎസ്എല്‍വി എന്നറിയപ്പെടുന്ന പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV) നിര്‍മിച്ചതിന്റെ പുറകിലും കലാമിന്റെ ബുദ്ധിയായിരുന്നു. അഗ്‌നി, പൃഥ്വി എന്നീ മിസൈലകളുടെ നിര്‍മാണവും പ്രവര്‍ത്തനവും കലാമിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യയും ന്യൂക്ലിയര്‍ ആയുധങ്ങളുടെ പ്രയോഗത്തിലും എല്ലാം കലാമിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു. നിരവധി മിസൈലുകളുടെ വിജയകരമായ വിക്ഷേപണം പൂര്‍ത്തിയായതിലൂടെ ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന പേരും അദ്ദേഹത്തിനു വീണു. ഫൈബര്‍ ഗ്ലാസ് സാങ്കേതികവിദ്യയുടേയും ആദ്യ കണ്ടെത്തല്‍ കലാമിന്റേതാണ്.

പല കാലങ്ങളിലായി പല തരത്തിലായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സര്‍ക്കാരിലും കലാമിന് സ്വാധീനമുണ്ടായിരുന്നു. അതു പക്ഷേ രാഷ്ട്രീയ കൗശലം കൊണ്ടല്ലായിരുന്നു, രാജ്യത്തിന്റെ കുതിപ്പിന് നെടുംതൂണാകാന്‍ കഴിയുന്നവണ്ണം തന്റെ കഴിവും പ്രാഗല്‍ഭ്യവും നന്മയ്ക്കായി ഉപയോഗിച്ചു കൊണ്ടായിരുന്നു. 1992 മുതല്‍ 1997 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു കലാം. അടുത്ത വര്‍ഷം, 98ല്‍ രാജ്യം നടത്തിയ ന്യൂക്ലിയര്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇന്ത്യയെ ഒരു ഒഴിച്ചുനിര്‍ത്താനാകാത്ത ശക്തിയാണെന്ന് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിച്ചതും ഇദ്ദേഹമായിരുന്നു. ഇതോടെ കലാം ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ ഒരു നായക പരിവേഷം നേടി.

പിന്നീട് 1999 മുതല്‍ 2001 വരെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും കലാം പ്രവര്‍ത്തിച്ചു; കേന്ദ്ര മന്ത്രിക്കു തുല്യ റാങ്കുള്ള പദവി. ഇക്കാലത്താണ് വിഷന്‍ 20-20 എന്ന പേരില്‍ 2020 വര്‍ഷത്തേക്കുള്ള ഒരു ദീര്‍ഘകാല പദ്ധതിയും സ്വപ്നവും അദ്ദേഹം പങ്കു വയ്ക്കുന്നത്.

2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.


ഇന്ത്യയെ ഒരു വികസിത രാജ്യമായി കാണാന്‍ ആഗ്രഹിച്ച അദ്ദേഹം രാജ്യമൊട്ടാകെ നിരവധി സര്‍വ്വകലാശാലകളിലും മറ്റുമായി നിരവധി വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചും പ്രസംഗിച്ചും വെളിച്ചമായി. ഇന്ത്യയിലും വിദേശത്തുമുള്ള 48 സര്‍വ്വകലാശാലകള്‍ കലാമിനോടുള്ള ബഹുമാനാര്‍ഥം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.


2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.

ഇന്ത്യയിലെ ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരത രത്നയും (1997) പത്മ ഭൂഷണ്‍ (1981), പത്മ വിഭൂഷണ്‍ (1990) എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. 1999ല്‍ പുറത്തിറങ്ങിയ കലാമിന്റെ ആത്മകഥ ‘അഗ്‌നിചിറകുകള്‍’ ഇന്നും അനവധി പേരെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണ്. 2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സംസാരിക്കുന്നതിനിടെ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞു വീണു. അങ്ങനെ ഇന്ത്യയുടെ അഭിമാന സൂര്യന്‍ അന്ന് 83-ാം വയസ്സില്‍ അസ്തമിച്ചു.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *