കാടിനുള്ളില്‍ കുട്ടവഞ്ചി സവാരി; പോകാം ബര്‍ളിക്കാടിലേക്ക്

കോമ്പത്തൂർ ഫോറസ്റ് ഡിവിഷന് കീഴിൽ കോയമ്പത്തൂർ ജില്ലയിൽ പില്ലൂർ ഡാമിനോട് ചേർന്ന് കിടക്കുന്ന ലളിതവും,പ്രകൃതി ഭംഗിയായി അലങ്കരിച്ച ട്രൈബൽ വില്ലേജാണ് ബർളിക്കാട് .അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റ് കടന്ന് ഏകദേശം 10 km യാത്ര ചെയ്താൽ ഈ എക്കോ ടൂറിസം സെന്ററിൽ എത്താം .ഫാമിലി ആയിട്ടും ഗ്രൂപ് ആയും ഒരു ദിവസം പ്രകൃതിയോട് ഇണങ്ങി ചിലവഴിക്കാൻ യോജിച്ച സ്ഥലം .


ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് എക്കോ ടൂറിസം പ്രവർത്തിക്കുന്നുള്ളു ..പിന്നെ പ്രകൃതി ഒരുക്കിയ അതിമനോഹരമായ ഒരു സ്പോട്ടിനെ അതെ തനിമയിൽ നിലനിർത്തികൊണ്ട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തമിഴ്നാട് സർക്കാരിന്റെ ഇത്തരം മാതൃകകൾ നമുക്ക് പഠിപ്പിച്ചു തരും .ഓൺലൈൻ സംവിധാനത്തിലൂടെ നേരത്തെ ബുക്ക് ചെയ്ത് നമുക്ക് email /sms ആയി വരുന്ന confirmation message വഴിയാണ് യാത്രക്കൊരുങ്ങേണ്ടത് .അത് കൊണ്ട് തന്നെ ഒരു ബിൽഡിംഗ് പോലും ടിക്കറ്റ് കൗണ്ടറിനു വേണ്ടി ഒരുക്കേണ്ടി വന്നിട്ടില്ല .


600 രൂപയാണ് ഒരാൾക്കുള്ള ചാർജ് അതിൽ വെൽകം ഡ്രിങ്ക് ആയി ചുക്ക് കാപ്പി ,ഒരു മണിക്കൂർ കുട്ടവഞ്ചി യാത്ര (coracle ride), ഉച്ചക്കു അവിടെയുള്ളവർ തയ്യാറാക്കി നൽകുന്ന ഭക്ഷണം .

..ഊട്ടി പ്ലാനുള്ളവർക്ക് ബർളിക്കാട് സന്ദർശനം കഴിഞ് മുള്ളി- മഞ്ചൂർ – ഊട്ടി വഴി തിരിച്ചുപോരാം

courtesy; sanchari travel forum

Leave a Reply

Your email address will not be published. Required fields are marked *