പാദസംരക്ഷണം ; പെഡിക്യൂര്‍ വീട്ടില്‍ ചെയ്യാം

പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു.ആദ്യമേ തന്നെ പാദങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. എപ്പോഴും ചെരുപ്പ് ധരിക്കുക.


നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും സഹായിക്കും.

ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപൂവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച്‌ സമയം പാദങ്ങള്‍ മുക്കിവെക്കാം.ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടാം.
വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണ്.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്‌​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിള്‍ സ്​പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക്​ ഒരു സ്​പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയില്‍ ഇത്​ മുന്ന്​ തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *