ഒരു ടീസ്പൂൺ പഞ്ചസാരയിൽ സ്വന്തമാക്കാം തിളക്കമുള്ള മുഖം

നമ്മുടെ അടുക്കളയിൽ ഒഴിയാതെ ഇരിക്കുന്ന ഭക്ഷ്യ ഉൽപന്നമാണ് പഞ്ചസാര. ഉപ്പ് പോലെ തന്നെ പ്രധാനം. എന്നാൽ കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യം നിലനിർത്തുവാനും പഞ്ചസാരയെ ഉപയോഗപ്പെടുത്താം. ഒരു ടീസ്പൂൺ പഞ്ചസാര യിൽ നിങ്ങൾക്കും മൃതകോശങ്ങളെ ഇല്ലാതാക്കി സുന്ദരമായ മുഖ ലാവണ്യം സ്വന്തമാക്കാം. അതിനായി ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം :-

ഒരു ഫേസ്പാക്ക് തയ്യാറാക്കാം

ഒരു ടീസ്പൂൺ പഞ്ചസാര യിലേക്ക് രണ്ട് ടേബിൾസ്പൂൺ ഫേഷ്യൽ ക്ലെൻസറും തേനും കൂടി നന്നായി മിക്സ് ചെയ്യുക. പഞ്ചസാര തരികൾ ഇതിൽ നന്നായി ലയിച്ച് ചേരണം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ഷുഗർ വാക്സ്

അതിനായി അല്പം പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്ത് നന്നായി ചൂടാക്കുക. ഒന്നാന്തരം ഷുഗർ വാക്സ് റെഡി.

ശരീര സൗന്ദര്യത്തിന്

ഒരു കപ്പ് പഞ്ചസാര യിലേക്ക് ആവശ്യത്തിന് ഒലീവ് ഓയിലും നാരങ്ങനീരും നന്നായി മിക്സ് ചെയ്യുക. ശേഷം ശരീരത്തിൽ അപ്ലൈ ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം കുളിക്കാം. ഇത് ശരീരത്തിന് തിളക്കം ലഭിക്കാൻ സഹായിക്കും.

കറുപ്പു നിറം മാറി കിട്ടാൻ

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറം മാറി കിട്ടാനായി പഞ്ചസാര ഉപയോഗിക്കാം. അതിനായി പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് ഈ ഭാഗങ്ങളിൽ നന്നായി പുരട്ടുക. ഇത് കറുപ്പ് നിറം മാറി കിട്ടാൻ സഹായിക്കും. കൂടാതെ ചുണ്ടിലെ കറുപ്പ് നിറം മാറാനായി പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്ത് നന്നായി സ്ക്രബ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *