ചീംസ് മീമിന്‍റെ ചരിത്രം

സോഷ്യല്‍മീഡിയയില്‍ സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന പദമാണ് മീം.ഡിജിറ്റൽ ലൈഫിന്‍റെ ഭാഗമാണ് മീമുകൾ. ചിത്രം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ സംവദിക്കുന്ന മീമുകൾ നമ്മളെല്ലാവരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു മീമാണ് ചീംസ്. ഒരു പ്രത്യേക ഭാവത്തോടെ ഇരിക്കുന്ന നായയാണ് ചീംസ്. ചീംസിൻ്റെ മീമുകളൊക്കെ ഹിറ്റുകളാണ്. ( meme cheems shiba inu )


2017 സെപ്തംബർ നാലിന് @balltze എന്ന ഇൻസ്റ്റഗ്രാം യൂസർ ഒരു നായയുടെ ചിത്രം പങ്കുവച്ചു. ‘എനിക്ക് ഷിബ ഇനുവിനെ ലഭിച്ചെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇവൻ അതല്ല’- എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു. ഈ ചിത്രമാണ് പിന്നീട് ചീംസ് മീം ആയി പ്രചരിച്ചത്.


‘സ്പൈസി മീം ബോയ്’ (Spicy_Meme_Boi) എന്ന റെഡിറ്റ് യൂസർ ആണ് ഈ ചിത്രത്തെ ആദ്യം മീമായി ഉപയോഗിക്കുന്നത്. /r/dogelore എന്ന സബ്റെഡിറ്റിൽ 2019 ജൂൺ എട്ടിന് പങ്കുവെക്കപ്പെട്ട ഈ മീം വളരെ വേഗത്തിൽ വൈറലായി. ‘ചീംസ്ബർഗർ’ എന്ന പേരും ഈ മീമിൽ ഉപയോഗിച്ചിരുന്നു.


എന്താണ് മീം

സംസ്കാരമോ ജനതയുടേയോ ഉള്ളിൽ പടരുന്ന ആശയമോ , സ്വഭാവമോ, ചിന്തയോ മീം എന്ന് പറയുന്നു (Eng: Meme). സംസ്കാരിക ആശയങ്ങൾ ഒരു മനസ്സിൽ നിന്നു മറ്റൊന്നിലേക്ക് പകർത്താൻ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇൻഫോർമേഷനാണ് മീം. ഫാഷൻ, വസ്ത്രധാരണ രീതി, വ്യക്തികൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതികൾ, സാംസ്കാരിക ആശയങ്ങൾ എന്നിവ മുതൽ ഹാസ്യപ്രയോഗങ്ങൾ വരെ ഓരോ തരം മീം ആകുന്നു. ഉദാഹരണത്തിന് ഫ്ലൈയിങ്ങ് സ്പാഗറ്റി മോൺസ്റ്റർ ഒരു ഇന്റെർനെറ്റ് മീമാണ്. ശശി ആവുക എന്ന പ്രയോഗം മലയാളഭാഷയിലെ ഒരു മീമിന്റെ ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *