ബിഗിൽ ഫെയിം റീബ മോണിക്ക ജോൺ വിവാഹിതയായി

വിജയിയുടെ ബിഗിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റീബ മോണിക്ക ജോൺ.ഞായറാഴ്ച ബാംഗ്ളൂരിൽ വെച്ചായിരുന്നു വിവാഹം. ജോമോനാണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു.ഇരുവരുടേയും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാനിധ്യത്തിൽ ആണ് വിവാഹം നടന്നത്.

വെളുത്ത ഗൗണായിരുന്നു റീബയുടെ വിവാഹ വസ്ത്രം. ജോമോൻ ഒരു സ്റ്റൈലിഷ് ബ്ലാക്ക് ബ്ലേസറാണ് ധരിച്ചിരുന്നത്. 2016 ൽ ‘ ജേക്കബിന്റെ സ്വർഗരാജ്യം ‘ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തമിഴിലും ധാരാളം സിനിമകൾ റീബ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *