“നീ തന്നെ ഈശോ കാറ്റാടി” ബ്രോ ഡാഡിയുടെ വീഡിയോ പുറത്തുവിട്ടു. ചിത്രം ഈ മാസം 26ന്

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോയിൽ ഇരുവരുടെയും കഥാപാത്രത്തിന്റെ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്.

ജോൺ കാറ്റാടിയും മകൻ ഈശോ കാറ്റാടിയുമായാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. കല്യാണി പ്രിയദർശൻ, മീന, കനിഹ,ലാലു അലക്സ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംഗീതസംവിധാനം ദീപക് ദേവും ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും നിർവഹിക്കുന്നു. ചിത്രം ഈ മാസം 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ.

Leave a Reply

Your email address will not be published. Required fields are marked *