‘ബ്രോഡാഡി’ യിൽ സ്വയം ട്രോളി ആന്റണി പെരുമ്പാവൂർ

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ‘ബ്രോഡാഡി’. മോഹൻലാലും പൃഥ്വിരാജും ചിത്രത്തിൽ അച്ഛൻ മകൻ വേഷമാണ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരി ന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്നതാണ് വീഡിയോ. ‘ബ്രോ ഡാഡി’ എന്ന സിനിമയുമായി പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിനെ സമീപിക്കുന്നു.

രണ്ടു പടം കഴിഞ്ഞ് ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. സിനിമയിൽ അണ്ണനെ വെച്ച് ഒരു പോലീസ് വേഷം ചെയ്യിച്ചാലോ എന്ന് ഉണ്ടായിരുന്നു എന്ന് പൃഥ്വി. മറ്റ് പടങ്ങൾ മാറ്റിവെച്ച് ഈ പടം ഉടൻ തുടങ്ങാമെന്ന് ആന്റണി ‘. ചിത്രത്തിൽ ആന്റണി ജോസഫ് എന്ന എസ്ഐ യുടെ വേഷമാണ് ആന്റണി പെരുമ്പാവൂർ ചെയ്യുന്നത്. ജനുവരി 26 ന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *