ദാരിദ്ര്യത്തിൽനിന്നും പോപ്പ് സംഗീത നെറുകയിൽ രാജാക്കന്മാരായി ബിടിഎസ്

ലോകം മുഴുവന്‍ ആരാധകരുള്ള ബിറ്റിഎസ് ബാന്‍റ്. ഇന്ന് സൗത്ത് കൊറിയയിലെ ഏറ്റവും സമ്പന്നരായ ഈ ചെറുപ്പക്കാർ പക്ഷേ, ഏറെ കഷ്ടപ്പെട്ടാണ് ലോകം മുഴുവൻ തങ്ങളുടെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ആരാധകരെ സൃഷ്ടിച്ചതും വിജയം നേടിയതും.2010 ൽ ബാൻഡ് രൂപീകരിക്കുമ്പോൾ ഒറ്റമുറി ഫ്ലാറ്റിൽ ദാരിദ്ര്യത്തിന് നടുവിലായിരുന്നു ഈ ഏഴ് പേരും ഒന്നിച്ച് താമസിച്ചത്

കെ-പോപ്പ് കെ-ഡ്രാമആരാധകർക്ക് ഏറെ പരിചിതരായവരാണ് ബിടിഎസ്. ബുള്ളറ്റ് പ്രൂഫ് ബോയ്സ്എന്ന ബോയ് മ്യൂസിക് ബാൻഡിൽ ഏഴ് പേരാണുള്ളത്. ആർഎം, ജിൻ, സുഗ, ജെ-ഹോപ്പ്, ജി-മിൻ, വി, ജങ്ക്കൂക്ക് ലോകത്തെ ഏറ്റവും വലിയ മ്യൂസിക് ബാൻഡാണ് ബിടിഎസ്.

സൗത്ത് കൊറിയയിലെ അതിസമ്പന്നർ താമസിക്കുന്ന സ്ഥലമാണ് ഹനാം ദി ഹിൽ. ബിടിഎസ് ഇവിടെയാണ് താമസിച്ചിരുന്നതെന്ന്. 25 കോടി നൽകിയാണ് ജിൻ ഇവിടെ വീട് സ്വന്തമാക്കിയതെന്നാണ് ബിസിനസ്സ് കൊറിയ റിപ്പോർട്ട് ചെയ്യുന്നത്.

ബിടിഎസ് ലീഡർ ആർ എമ്മിനും ഹനാം ഹില്ലിൽ സ്വന്തമായി വസതിയുണ്ട്. 42 കോടിയാണ് ആർഎമ്മിന്റെ ആഢംബര വീടിന്റെ മൂല്യം എന്നാണ് റിപ്പോർട്ട്.ജി-മിൻ ജി-ഡ്രാഗണിന് ബിടിഎസിലെ മറ്റൊരു താരം കൂടി അയൽവാസിയുണ്ട്. സംഘത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജി-മിൻ തന്നെ. ആർഎമ്മിന്റെ വീടിനോട് ചേർന്നാണ് ജി-മിനും വീട് സ്വന്തമാക്കിയത്. വിലയും 42 കോടി. ഹാൻ തടാകത്തിന് സമീപമുള്ള പഴയൊരു അപാർട്മെന്റും ജി-മിന് സ്വന്തമായുണ്ട്. 29 കോടിയാണത്രേ ഇതിന്റെ മൂല്യം.


അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാമതായി വി എന്ന കിം ടേ ഹ്യൂങ്ങിനെ തിരഞ്ഞെടുത്തത്. ആർമി വിന്റർ ബിയർ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന വി 33 കോടി രൂപയ്ക്കാണ് അപെൽബോം അപ്പാർട്ട്മെന്റിൽ വി വീട് വാങ്ങിയത്. 282 സ്ക്വയർ മീറ്ററുള്ള വീട് ഹാൻ തടാകത്തിന് അഭിമുഖമായിട്ടാണ്.
ഹനാം ദി ഹില്ലിൽ സുഗയ്ക്കും സ്വന്തമായി വസതിയുണ്ട്. 22 കോടിയാണ് സുഗയുടെ വീടിന്റെ വില.

ബിടിഎസ്സിൽ ആദ്യമായി സ്വന്തമായി വീട് വാങ്ങിയത് ജെ-ഹോപ്പാണ്. 2016 ലാണ് 9 കോടി രൂപയ്ക്ക് സിയോങ്സു-ഡോംഗിലെ ട്രിമാജെയിൽ ജെ-ഹോപ്പ് ആദ്യമായി വീട് സ്വന്തമാക്കുന്നത്.

ബിടിഎസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 24 കാരനായ ജിയോൺ ജങ്ക്കൂക്ക്. സോൾ ഫോറസ്റ്റ് മേഖലയിൽ ജങ്ക്കൂക്കിനും വീടുണ്ടായിരുന്നു. 2020 ൽ 17 കോടിക്ക് ഈ വസതി താരം വിറ്റു. ഇവിടെ ഒരിക്കൽ പോലും ജങ്കൂക്ക് താമസിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *