കുറ്റി കുരുമുളക് കൃഷി

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും കുരുമുളക് വളര്‍ത്തല്‍ അത്ര പ്രാവര്‍ത്തികമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് കുറ്റിക്കുരുമുളക് കൃഷി. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കുറ്റിക്കുരുമുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ സ്വന്തമായി വിളയിച്ചെടുക്കാം. കുരുമുളക് വള്ളിയെ എങ്ങിനെ ബുഷ് പെപ്പര്‍ അഥവാ കുറ്റിക്കുരുമുളക് ചെടിയാക്കാമെന്നു നോക്കാം.

കൃഷി രീതി

ബുഷ് പെപ്പര്‍ ടെക്‌നോളജിനല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക.

നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം.

നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്.

ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം.

വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.

Leave a Reply

Your email address will not be published. Required fields are marked *