കുട്ടികള്‍ക്കായുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിങ്ങള്‍ എടുത്തോ? ഈ കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം..

കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ രക്ഷിതാക്കള്‍ക്ക് ആശങ്കയാണ്. അവരുടെ നല്ല ഭാവിയിലേക്കായി ഇന്‍ഷുറന്‍സ് പോളിസികള്‍ എഠുക്കാറുണ്ട്. എന്നിരുന്നാലും ഇതില്‍ അനുയോജ്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസകരമാണ്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച പ്ലാന്‍ കണ്ടെത്താനാകും.അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കുകഎത്ര ചെലവു വരും എന്നതു മാത്രമല്ല പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.


നെറ്റ് വര്‍ക്ക് ഹോസ്പിറ്റലുകള്‍ നമ്മുടെ സമീപത്ത് ഉണ്ടോ എന്ന് നോക്കേണ്ടത് പ്രധാനമാണ്. കമ്പനിയുടെ കാഷ്‌ലെസ് ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകള്‍ ഏറ്റവും അടുത്ത് കിട്ടുന്ന കമ്പനിയുടെ പ്ലാന്‍ വേണം തെരഞ്ഞെടുക്കാന്‍.സം അഷ്വേര്‍ഡ് തുക കുട്ടിയുടെയും രക്ഷിതാവിന്റെയും ചികിത്സാ ചെലവുകള്‍ക്ക് മതിയായതായിരിക്കുകയും വേണം. ഏത് തരം അസുഖത്തിനും ആനുകൂല്യം ലഭ്യമാക്കുന്നതായിരിക്കണം പോളിസി.ഒപിഡി സൗകര്യം വേണംകുട്ടികള്‍ക്ക് ഓരോ സീസണിലും പനിയടക്കമുള്ള രോഗങ്ങളുണ്ടാവാം. അതുകൊണ്ടു തന്നെ അപ്പപ്പോള്‍ ചികിത്സ വേണ്ടി വന്നേക്കാം. എല്ലായ്‌പ്പോഴും കിടത്തി ചികിത്സിക്കണമെന്നുമില്ല. അപ്പോള്‍ ഒപിഡി സൗകര്യം ഉള്ള പ്ലാന്‍ തന്നെ തെരഞ്ഞെടുക്കണം. മാത്രമല്ല, 1 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിവിധയിനം വാക്‌സിനുകള്‍ക്കുള്ള ചെലവ് കൂടി ഉള്‍പ്പെടുത്തണം.ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ഉള്‍പ്പെടുമോമുതിര്‍ന്നവര്‍ കൂടി ഉള്‍പ്പെടുന്ന ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നതിനുള്ള പ്രായപരിധി അറിഞ്ഞ് പ്ലാന്‍ തെരഞ്ഞെടുക്കാം.


ഫാമിലി ഫ്‌ളോട്ടര്‍ പാന്‍ ആയാലും വ്യക്തിഗത പ്ലാന്‍ ആയാലും ഏറ്റവും കുറഞ്ഞ പ്രായം മുതല്‍ ചേരാവുന്ന പ്ലാന്‍ തെരഞ്ഞെടുക്കണം.ഏതൊക്കെ അസുഖങ്ങള്‍ക്ക്ഏറ്റവും കുറഞ്ഞ വെയ്റ്റിംഗ് പിരീഡും കൂടുതല്‍ രോഗങ്ങള്‍ കവര്‍ ചെയ്യുന്നതുമായ പ്ലാന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *