മുഖക്കുരുവിന്‍റെ പാടിനോട് പറയാം ഗുഡ് ബൈ

ചര്‍മ്മ പ്രശ്നത്തിന് തക്കാളി

മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  • ഒരു ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിന്‍റെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.
  • തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *