വാട്സ്ആപ്പിന്റേതു ട്രിക്ക് കൺസെന്റ്!


വാട്സ്ആപ്പിന്റേത് ട്രിക്ക് കൺസെന്റാണെന്ന് കേന്ദ്രസർക്കാർ. പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കളുടെ മേൽ വാട്സ്ആപ്പ് സമ്മർദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.  കൗശലത്തിലൂടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകൾ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അയക്കുന്നത് തടയണ൦.

രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവിൽവരുന്നതിന് മുമ്പ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കോമ്പറ്റീഷൻ നിയമത്തിന്റെ നാലാം വകുപ്പ് വാട്സ്ആപ്പ് ലംഘിച്ചുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ കണ്ടെത്തിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരിൽ ചൂഷണമാണ് വാട്സ്ആപ്പ് നടത്തുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താവിന്റെ സ്വമേധയായുള്ള അനുമതിയില്ലാതെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്ന നടപടിയുടെ പ്രത്യാഘാതം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പുതിയ നയം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *