ചിക്കൻ പെരട്ട്

പ്രീയ ആർ ഷേണായ്

ചിക്കൻ ഒരു കിലോ
ചുവന്നുള്ളി 10-15
സവാള 2 വലുത്
തക്കാളി 4 ഇടത്തരം
പച്ചമുളക് 3-4
ഇഞ്ചി വെളുത്തുള്ളി അരച്ചത് 2-3 ടീസ്പൂൺ
തേങ്ങാ 1/2 കപ്പ്‌
കാശ്മീരി മുളക്പൊടി 3 ടീസ്പൂൺ
മഞ്ഞൾപൊടി 1 ടീസ്പൂൺ
ചിക്കൻ മസാല4 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
കറിവേപ്പില
ചിക്കൻ മസാല
മല്ലി 2 ടീസ്പൂൺ
ജീരകം 1 ടീസ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
കുരുമുളക് 8-10
കറുവപ്പട്ട 2 ഇഞ്ച്
ഗ്രാമ്പു 4-5
വറ്റൽമുളക് 4-6
ഏലയ്ക്ക 3
തക്കോലം 1

വറുക്കാനുള്ള ചേരുവകൾ ചൂടാക്കി മൂപ്പിച്ചു പൊടിച്ചു വെയ്ക്കുക…പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പില യും താളിക്കുക ഇതിലേക്ക് ഉള്ളിയും സവാളയും കറിവേപ്പില യും വഴറ്റുക.. വാടി നിറം മാറി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി ഇളക്കുക.. ഉപ്പും ചേർക്കാം… നല്ല ഗോള്‍ഡന്‍ നിറമാകാൻ തുടങ്ങുമ്പോൾ വറുത്ത പൊടിച്ച മസാല ചേർത്തിളക്കുക.. ബാക്കി പൊടികളും ചേർക്കാം.. തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റാം… ഈ കൂട്ടിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ അടച്ചു വെച്ചു പാകം ചെയ്യുക.. വെള്ളം ചേർക്കരുത്.. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക… ചിക്കൻ നന്നായി വെന്തു കൂട്ടൊക്കെ പൊതിഞ്ഞു വരുമ്പോഴേക്കും മറ്റൊരു പാനിൽ തേങ്ങാ ചുവക്കെ വറുക്കുക.. ഈ വറുത്ത തേങ്ങാ ചിക്കൻ കൂട്ടിലോട്ടു ചേർത്ത് ഇളക്കി വീണ്ടും ചെറുതീയിൽ തന്നെ പാകമാകും വരെ വെയ്ക്കുക കറിവേപ്പില മല്ലിയില ചേർത്ത് വാങ്ങി വെയ്ക്കാം..

Leave a Reply

Your email address will not be published. Required fields are marked *